ഐപിസി തിരുവല്ല സെന്റർ കൺവൻഷൻ നാളെ മുതൽ നെടുമ്പ്രം ഐപിസി ഗോസ്പൽ സെൻ്റർ ഗ്രൗണ്ടിൽ

KE News Desk| Thiruvalla

തിരുവല്ല: ഐപിസി തിരുവല്ല സെന്റർ കൺവൻഷൻ – തിരുവചനോത്സവം ഏപ്രിൽ 9 വ്യാഴാഴ്ച മുതൽ 12 ഞായർ വരെ നെടുമ്പ്രം ഐപിസി ഗോസ്പൽ സെൻ്റർ ഗ്രൗണ്ടിൽ നടക്കും..

നാളെ വൈകിട്ട് 6 മണിക്ക് പാസ്റ്റർ ഡോ. കെ. സി. ജോൺ ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ സി. എക്സ്. ബിജു, സുരേഷ് ബാബു, റെജി മാത്യു, കെ. സി. തോമസ് എന്നിവർ വചനപ്രഭാഷണം നടത്തും.

ഏപ്രിൽ 10 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സംയുക്ത ഉപവാസ പ്രാർത്ഥനയും, 11 ശനിയാഴ്ച രാവിലെ 10 മണിക്ക് സോദരി സമാജം വാർഷിക സമ്മേളനവും നടക്കും. സമാപന ദിവസമായ 12 ഞായറാഴ്ച രാവിലെ 8.30ന് കർത്തൃമേശയോടുകൂടിയ സംയുക്ത ആരാധന ഉണ്ടായിരിക്കും.

ദിവസവും വൈകിട്ട് 5.30 മുതൽ സംഗീത വിരുന്ന് നടക്കും. ലോർഡ്സൺ ആൻ്റണി, ഷാരോൺ വർഗീസ്, ജിബിൻ പൂവക്കാല, സാം പൂവച്ചൽ, ടിബിൻ തങ്കച്ചൻ, ജോൺസൺ അടൂർ, ഫേബ ലിജോ ക്രിസ്റ്റീന എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ജനറൽ കൺവീനർ സുധി ഏബ്രഹാം, പാസ്റ്റർ ചാക്കോ ജോൺ, പാസ്റ്റർ അജു അലക്സ്, റോയി ആന്റണി, ജോജി ഐപ്പ് മാത്യൂസ്, നെബു ആമല്ലൂർ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റിയാണ് പരിപാടികൾ ഏകോപിപ്പിക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading