ഏജി പെരിങ്ങോം ഗോസ്പൽ ഫെസ്റ്റിവൽ ഏപ്രിൽ 25, 26ന്

KE News Desk| Kannur

കണ്ണൂർ: കണ്ണൂർ ജില്ലയിലെ പെരിങ്ങോം പ്രദേശത്ത് പ്രവർത്തിച്ചുവരുന്ന മൗണ്ട് കർമ്മേൽ ഏ.ജി. ചർച്ചിന്റെ നേതൃത്വത്തിൽ യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ രണ്ടാമത് പെരിങ്ങോം ഗോസ്പൽ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. 2026 ഏപ്രിൽ 25, 26 (ശനി, ഞായർ) ദിവസങ്ങളിലായി വൈകുന്നേരം 5:30 മുതൽ രാത്രി 9:00 മണിവരെ പരിപാടികൾ നടക്കും.

News Middle Advt Banner

ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ഏ.ജി. ചർച്ച് പയ്യന്നൂർ സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ ബിൻസ് ഗബ്രിയേൽ നിർവ്വഹിക്കും. പ്രസ്തുത യോഗങ്ങളിൽ വചനശുശ്രൂഷയ്ക്ക് കുമളിയിൽ നിന്നുള്ള പ്രസിദ്ധനായ പാസ്റ്റർ കെ.ജെ. തോമസ് നേതൃത്വം നൽകും.

ഗാനശുശ്രൂഷയായി പവർവിഷൻ ചാനലിലെ ഗായകനായ പാസ്റ്റർ സാം പൂവച്ചൽ, ബ്രദർ ദാനിയേൽ തോമസും സംഘവും പങ്കെടുക്കും. വിവിധ ആത്മീയ ഗാനങ്ങളും ആരാധനയും ഫെസ്റ്റിവലിന്റെ ഭാഗമായിരിക്കും.

മൗണ്ട് കർമ്മേൽ ഏ.ജി. ചർച്ചിലെ യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ആത്മീയ സംഗമത്തിന് സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷിജു മത്തായിയും ചർച്ച് കമ്മിറ്റിയും നേതൃത്വം നൽകും.

വിശ്വാസികളെ ആത്മീയമായി ഉണർത്തുകയും നവീകരിക്കുകയും ചെയ്യുന്ന ഈ ഫെസ്റ്റിവലിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading