ബാംഗ്ലൂർ വിക്ടറി ഇന്റർനാഷണൽ എജി – യിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

ബെംഗളൂരു: ഹെബ്ബാൾ ചിരജ്ഞീവി ലേഔട്ട് വിക്ടറി ഇന്റർനാഷണൽ എജി സഭയുടെ നേതൃത്വത്തിൽ ദു:ഖവെള്ളി ദിനത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

News Middle Advt Banner

വി.ഐ.എ.ജി സ്ഥാപകനും സീനിയർ പാസ്റ്ററുമായ റവ. ഡോ. രവിമണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രക്തദാന ക്യാമ്പ്, സൗജന്യ നേത്രപരിശോധന ക്യാമ്പിൽ നൂറുകണക്കിന് യൂണിറ്റ് രക്തം ദാതാക്കൾ ദാനം ചെയ്തു. നേത്രപരിശോധനയിലും മെഡിക്കൽ ക്യാമ്പിലും നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു.

ലയൺസ് ബ്ലഡ് ബാങ്കിന്റെ സ്വമേധയാ രക്തദാന ക്യാമ്പ്, സമിന്ദാർ ഐ ഹോസ്പിറ്റലിന്റെ സൗജന്യ നേത്ര പരിശോധന, സ്പർശ് ആശുപത്രിയുടെയും വിക്ടറി ഹോമിയോപ്പതിയുടെയും സൗജന്യ ജനറൽ ഹെൽത്ത് ചെക്കപ്പ്, ഡോ. രാജശേഖർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ഹിയറിംഗ് തെറാപ്പിയുടെ സ്പീച്ച് & ഹിയറിംഗ് തെറാപ്പി എന്നിവിടങ്ങളിലെ ഡോക്ടർമാരും നേഴ്സുമാരും ചേർന്നാണ്  രോഗികളെ ശുശ്രൂഷിച്ചത് .

വിക്ടറി ഇൻ്റർനാഷണൽ സഭയുടെ 24-ാം വർഷമാണ് ഈ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading