ഐ.പി.സി അടൂർ വെസ്റ്റ് സെന്റർ പി വൈ പി എയ്ക്ക് പുതിയ നേതൃത്വം

അടൂർ: ഐ.പി.സി അടൂർ വെസ്റ്റ് സെന്റർ പി വൈ പി എയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായുള്ള ജനറൽ ബോഡി യോഗം 2026 മാർച്ച് 29-ന് ഐപിസി അടൂർ ടൗൺ സഭയിൽ ചേർന്നു.

ഐപിസി അടൂർ വെസ്റ്റ് സെന്റർ സെക്രട്ടറി പാസ്റ്റർ ബിജു കോശി അധ്യക്ഷത വഹിച്ച യോഗത്തിൽ, പാസ്റ്റർ സാം വർഗീസ് ഇലക്ഷൻ കമ്മീഷണറായി സേവനമനുഷ്ഠിച്ചു. പാസ്റ്റർ ജിബിൻ ഫിലിപ്പ്, ബ്രദർ ഫിന്നി കടമ്പനാട് എന്നിവർ റിട്ടേണിംഗ് ഓഫീസർമാരായി പ്രവർത്തിച്ചു.

തിരഞ്ഞെടുപ്പിലൂടെ ബ്രദർ ലിജോ സാമുവേൽ പ്രസിഡന്റായും, ഇവാ. എബിൻ തോമസ്, ഇവാ. ടോം മാത്യു എന്നിവർ വൈസ് പ്രസിഡന്റുമാരായും തിരഞ്ഞെടുക്കപ്പെട്ടു. ബ്രദർ ആൻസൺ ജി ജോസ് സെക്രട്ടറിയായും, ബ്രദർ ബിബിൻ ബോബി, ബ്രദർ എബ്രഹാം തോമസ് എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. ബ്രദർ വിപിൻ ഫിലിപ്പ് ട്രഷററായും, റോബിഷ് കെ ജോർജ് പബ്ലിസിറ്റി കൺവീനറായും ചുമതലയേറ്റു.

കമ്മിറ്റി അംഗങ്ങളായി ഇവാ. ഷൈൻ പി.കെ, ബ്രദർ വിൽസൻ ബെന്യാമിൻ, ബ്രദർ റെജി സെബാസ്റ്റ്യൻ, ബ്രദർ ഷൈജു, ഇവാ. വിനീഷ്, ബ്രദർ ടിസൺ, ബ്രദർ ബി.ജെ ബിജോ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading