അകലക്കുന്നം ഏരിയ പിവൈപിഎ “മാരത്തൺ ബൈബിൾ റീഡിംഗ്” സംഘടിപ്പിക്കുന്നു

 

അകലക്കുന്നം: യുവജനങ്ങളിൽ വേദപുസ്തക പാരായണ ശീലവും അതിനോടുള്ള ഉത്സാഹവും വളർത്തുന്നതിനായി ഐ.പി.സി അകലക്കുന്നം ഏരിയ പിവൈപിഎയുടെ നേതൃത്വത്തിൽ “മാരത്തൺ ബൈബിൾ റീഡിംഗ്” എന്ന പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു.

2026 ഏപ്രിൽ 3-ാം തീയതി ഉച്ചയ്ക്ക് 1 മണിക്ക് ഐപിസി രെഹോബത്ത് ചർച്ച്, മാലം വേദിയായി പരിപാടി നടക്കും.

പരിപാടിയുടെ ഭാഗമായി മത്തായി എഴുതിയ സുവിശേഷം ഒന്നാം അധ്യായം ഒന്നാം വാക്യം മുതൽ 28-ാം അധ്യായം അവസാന വാക്യം വരെ പൂർണ്ണമായി വായിക്കുക എന്നതാണ് ലക്ഷ്യം. ആദ്യം വായിച്ചു പൂർത്തിയാക്കുന്നവർക്കായി ഒന്നാം സമ്മാനമായി ₹1000 രൂപയും രണ്ടാം സമ്മാനമായി ₹500 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

യുവജനങ്ങളുടെ ആത്മീയ വളർച്ച ലക്ഷ്യമാക്കി തുടക്കമായുള്ള ഈ പദ്ധതി, നാലു ഘട്ടങ്ങളിലായി നാലു സുവിശേഷങ്ങളും തുടർന്ന് അഞ്ചാം ഘട്ടത്തിൽ മുഴുവൻ ബൈബിൾ വായിച്ചു പൂർത്തിയാക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.

സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ.കെ അച്ചൻകുഞ്ഞ് പരിപാടി ഫ്ലാഗ് ഓഫ് ചെയ്യും. പിവൈപിഎ പ്രസിഡന്റ് ജീസൺ ജോസ് സണ്ണി അധ്യക്ഷത വഹിക്കും.

കർത്തൃദാസന്മാർ, മാതാപിതാക്കൾ, യുവജനങ്ങൾ, കുട്ടികൾ ഉൾപ്പെടെ എല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading