ഏജി പാലോട് സെക്ഷന്റെ രക്ഷാ സന്ദേശ യാത്രയ്ക്ക് തുടക്കമായി

പാലോട്: അസംബ്ലിസ് ഓഫ് ഗോഡ് പാലോട് സെക്ഷന്റെ ആഭിമുഖ്യത്തിൽ മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി ഉപയോഗങ്ങൾക്കെതിരെ ബോധവൽക്കരണം ലക്ഷ്യമാക്കി “രക്ഷാ സന്ദേശ യാത്ര 2026” എന്ന പേരിൽ സുവിശേഷ യാത്ര സംഘടിപ്പിക്കുന്നു.

2026 ഏപ്രിൽ 2 വ്യാഴാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 7 മണി വരെ വിതുര മുതൽ ശംഖുമുഖം വരെ യാത്ര നടക്കും.

തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോകുന്ന യാത്രയിൽ പൊതുജനങ്ങൾക്ക് ലഹരി വിരുദ്ധ സന്ദേശങ്ങൾ കൈമാറുകയും സാമൂഹിക ബോധവൽക്കരണം നടത്തുകയും ചെയ്യും. അതോടൊപ്പം, അന്നേ ദിവസം തിരുവനന്തപുരം പട്ടണത്തിലെ തെരുവുകളിൽ കഴിയുന്ന യാചകരായ സാധു മനുഷ്യർക്കായി ഉച്ചഭക്ഷണമായി പൊതിച്ചോറ് വിതരണം ചെയ്യുന്നതും പദ്ധതിയിലാണ്.

യാത്രയുടെ ഭാഗമായി പ്രഭാഷണങ്ങൾ, ഗാനങ്ങൾ, കൊറിയോഗ്രഫി, സ്കിറ്റ് എന്നിവ ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികളും സംഘടിപ്പിക്കും.

പരിപാടിയുടെ അധ്യക്ഷത പാസ്റ്റർ സന്ദീപ് എൻ.ബി (സെക്ഷൻ സെക്രട്ടറി) വഹിക്കും. പാസ്റ്റർ ജോൺ ബി.വി സ്വാഗതം പറയും. പാസ്റ്റർ അരുൺ കുമാർ ആർ.പി (സെക്ഷൻ പ്രൊസ്ബിറ്റർ) ഫ്ലാഗ് ഓഫ് നിർവഹിക്കും. പാസ്റ്റർ രാജീവ് ജോൺ മീഡിയ കോഡിനേറ്ററായി പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading