ഐപിസി ഡബ്ലിൻ വി.ബി.എസ് 2026 ഏപ്രിൽ 6 മുതൽ

ഡബ്ലിൻ: ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമേഴ്‌സ് ടീമും സംയുക്തമായി സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള വി.ബി.എസ് (വേക്കേഷൻ ബൈബിൾ സ്കൂൾ) 2026 ഏപ്രിൽ 6 മുതൽ 9 വരെ ഡബ്ലിനിലെ ഗ്രീൻഹിൽസ് കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. ദിവസവും രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെ പരിപാടികൾ ഉണ്ടായിരിക്കും.

വി.ബി.എസ്‌ക്ക് നേതൃത്വം നൽകുന്നത് ഇവാഞ്ചലിസ്റ്റ് റെനി വെസ്‌ലെയാണ്. മാജിക് ഷോ, ആക്ഷൻ സോങ്ങുകൾ, ഗെയിംസ്, ആർട്സ് ആൻഡ് ക്രാഫ്റ്റ് എന്നിവ പ്രധാന ആകർഷണങ്ങളായിരിക്കും. പങ്കെടുക്കുന്ന കുട്ടികൾക്കായി സ്നാക്സും ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

പരിപാടിയിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading