അയർലൻഡ് കോർക്ക് എബനേസർ ദൈവസഭയുടെ ഏകദിന യുവജന ക്യാമ്പ്
കോർക്ക്: കോർക്ക് ഏബേനസർ ദൈവസഭയുടെ ആഭിമുഖ്യത്തിൽ “ലെഡ് ബൈ സ്പിരിറ്റ്” (ആത്മാവിനാൽ നടത്തപ്പെടുക – റോമർ 8:14) എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന യുവജന ക്യാമ്പ് ഏപ്രിൽ 8, ബുധനാഴ്ച രാവിലെ 10:00 മുതൽ ഏബേനസർ ദൈവസഭ ഹാളിൽ നടത്തപ്പെടും.
പ്രസിദ്ധ സുവിശേഷകൻ പാസ്റ്റർ പി. ജി. വർഗീസിന്റെ മകനായ പാസ്റ്റർ ബ്ലസൻ വർഗീസ് (യു.കെ) മുഖ്യ പ്രഭാഷകനായിരിക്കും. ആത്മനിറവിനും ആത്മീയ ഉണർവിനും മികച്ച അവസരമായി ക്യാമ്പ് മാറുമെന്ന് സംഘാടകർ അറിയിച്ചു.
പാസ്റ്റർ എം. എം. തോമസ്, പാസ്റ്റർ കെ. പി. ബിജുമോൻ എന്നിവർ നേതൃത്വം നൽകും.
എല്ലാ യുവജനങ്ങളെയും ഈ ആത്മീയ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.


- Advertisement -


Comments are closed.