ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സ്റ്റേറ്റ് സൺഡേ സ്കൂൾ ദ്വിദിന പ്രോഗ്രാം നാളെ മുതൽ ബെംഗളൂരുവിൽ

KE News Desk | Karnataka

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സ്റ്റേറ്റ് സൺഡേ സ്കൂൾ ഡിപ്പാർട്ടുമെന്റിന്റെ ദ്വിദിന പ്രോഗ്രാം 2026 ഏപ്രിൽ 3, 4 തീയതികളിൽ ബാംഗ്ലൂർ KRC ക്ക്‌ സമീപമുള്ള ക്യാമ്പസ് ക്രൂസൈഡ് ക്യാമ്പ് സെന്ററിൽ നടക്കും. രാവിലെ 9-ന് ആരംഭിക്കുന്ന രജിസ്ട്രേഷനോടു കൂടി പോഗ്രാമുകൾ ആരംഭിക്കും. സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ ഇ.ജെ. ജോൺസൺ ഉദ്ഘാടനം ചെയ്യും. ലൈഫ് ലൈറ്റ് ടീം ക്ലാസുകൾ നയിക്കും. രണ്ട് ദിവസത്തെ ഭക്ഷണവും താമസസൗകര്യവും ക്രമീകരിച്ചിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. സൺഡേ സ്കൂൾ ഡയറക്ടർ പാസ്റ്റർ ബ്ലസ്സൻ ജോൺ, സെക്രട്ടറി പാസ്റ്റർ സാംസൺ ആർ.എം., ട്രഷറാർ ബ്രദർ ജസ്റ്റിൻ ജേക്കബ്, ബ്രദർ മനു തോമസ് (രജിസ്ട്രേഷൻ കോർഡിനേറ്റർ) എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading