കാഴ്ചയില്ലാത്തവർ നയിക്കുന്ന ബ്ലെസ് 2026 ക്രിസ്തീയ ഗാനസന്ധ്യ ഏപ്രിൽ 19ന്

മാവേലിക്കര: കാഴ്ചയില്ലാത്തവർ നയിക്കുന്ന “ബ്ലെസ് 2026” ക്രിസ്തീയ ഗാനസന്ധ്യ ഏപ്രിൽ 19-ന് മാവേലിക്കര പുന്നമൂടിലെ ഗ്രേസ് കൺവെൻഷൻ സെന്ററിൽ നടക്കും. വൈകിട്ട് 6.00 മുതൽ 9.00 വരെ നടക്കുന്ന ഗാനസന്ധ്യയിൽ പ്രമുഖ ഗായകരും സംഗീതജ്ഞരും പങ്കെടുക്കും.

റവ. ഡോ. ജോൺ കെ. മാത്യു പ്രോഗ്രാം ഉത്ഘാനം ചെയ്യും. വിവിധ ക്രിസ്തീയ ഗാനങ്ങൾ, വചനധ്യാനം, സ്തുതിഗാനങ്ങൾ എന്നിവ പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും.

എല്ലാവർക്കും പ്രവേശനം സൗജന്യമാണ്. വിശ്വാസികൾക്കും സംഗീതാസ്വാദകർക്കും ഒരുപോലെ അനുഗ്രഹകരമായ ഒരു ആത്മീയ സന്ധ്യയായിരിക്കും പരിപാടിയെന്ന് സംഘാടകർ അറിയിച്ചു.

ഇവാ. കെ.വി കൃഷ്ണകുമാർ, ബ്രദർ. ജെയിംസ് മുളമൂട്ടിൽ എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading