റോഷൻ മെൽവിന് വേണ്ടി പ്രാർത്ഥിക്കുക
ഷാർജ: : യുഎഇയിലെ പ്രശസ്ത ബേസ് ഗിറ്റാറിസ്റ്റായ മെൽവിൻ ബോസ്സിന്റെ സഹധർമ്മിണിയായ റോഷൻ മെൽവിൻ ആരോഗ്യപ്രശ്നത്തെ തുടർന്ന് ചികിത്സയിൽ തുടരുന്നു. ബ്രെയിൻ ട്യൂമർ ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ചില ദിവസങ്ങളായി ചികിത്സയിൽ കഴിയുന്ന റോഷൻ, ഇന്ന് (മാർച്ച് 31, ചൊവ്വാഴ്ച) രാവിലെ ശസ്ത്രക്രിയയ്ക്ക് വിധേയയായി.
വൈദ്യസംഘത്തിന്റെ മേൽനോട്ടത്തിൽ നടത്തുന്ന ശസ്ത്രക്രിയയുടെ പുരോഗതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. രോഗമുക്തിക്കായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിശ്വാസികളും പ്രാർത്ഥന അഭ്യർത്ഥിച്ചു.
ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാകുന്നതിനും റോഷൻ മെൽവിന് വേഗത്തിൽ ആരോഗ്യം തിരികെ ലഭിക്കുന്നതിനും പ്രാർത്ഥന ചോദിക്കുന്നു.


- Advertisement -


Comments are closed.