ടോറോന്റോ : ഐപിസി കാനഡ റീജിയൻ കൺവെൻഷൻ ദൈവഹിതമായാൽ കാനഡയിലെ ടോറോന്റോ പട്ടണത്തിൽ വച്ച് 2026 ഓഗസ്റ്റ് 1, 2 തീയതികളിൽ നടത്തപ്പെടുന്നു. കാനഡയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള സഭകളിൽ നിന്നും പാസ്റ്റർമാരും വിശ്വാസികളും ഈ കൺവെൻഷനിൽ പങ്കെടുക്കും. ഓഗസ്റ്റ് 2നു സംയുക്ത സഭായോഗത്തോടും കർതൃമേശയോടും കൂടെ കൺവെൻഷൻ സമാപിക്കും.ഈ കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിനായി ജനറൽ കൺവീനർ പാസ്റ്റർ എബി ബെൻ , ജോയിന്റ് കൺവീനർ പാസ്റ്റർ ബെറിൽ തോമസ് , പബ്ലിസിറ്റി കൺവീനർ ബ്രദർ സജു യോഹന്നാൻ, കൂടാതെ വിവിധ സബ് കമ്മിറ്റികളുടെ കോർഡിനേറ്റർസ് ആയി പ്രയർ- പാസ്റ്റർ ജോസ് ജോർജ് , ക്വയർ- പാസ്റ്റർ വര്ഗീസ് ഈശോ ,ഫിനാൻസ്- ബ്രദർ സായ്‌ൻ മാത്യു, മീഡിയ- ബ്രദർ ജോസിയാഹ് വര്ഗീസ്, ആശിഷ് ബെന്നി ,ഫുഡ്- ബ്രദർ ജോസഫ് ജോഷുവ , കൂടാതെ വിവിധ സബ് കമ്മിറ്റി കളും നിലവിൽ വന്നു .

- Advertisement -

Comments are closed, but trackbacks and pingbacks are open.