ഡ്യൂലോസ് ബിബ്ലിക്കൽ സെമിനാരി പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം ഏപ്രിൽ 2 ന്

വാർത്ത : ഷിന്റോ ജോൺസൺ

വെച്ചൂച്ചിറ: ഡ്യൂലോസ് ബിബ്ലിക്കൽ സെമിനാരിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒറ്റശേഖരമംഗലത്തു ആരംഭിക്കുന്ന പുതിയ ബൈബിൾ സെമിനാരിയുടെ ഉദ്ഘാടനം ഏപ്രിൽ 2 ന് വൈകിട്ട് 3 മണി മുതൽ നടക്കും. കോളേജ് ഡയറക്ടർ പാസ്റ്റർ ഡോ. വി. പി. ജോസ് ഉദ്ഘാടനം നിർവഹിക്കും. ഐ.പി.സി. കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട് മുഖ്യ സന്ദേശം നൽകും. സെമിനാരിയുടെ പ്രവർത്തന വിശദീകരണം പാസ്റ്റർ ഷിന്റോ ജോൺസൻ (DBS മാനേജർ ) നൽകും. പാസ്റ്റർ പ്രേം കുമാർ അധ്യക്ഷത വഹിക്കും.

C. Th (1 വർഷം), Dip.Th( 2 വർഷം) എന്നീ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ഗ്രീക്ക്, ഹീബ്രു പ്രത്യേക പഠന ക്ലാസ്സുകളും ഉണ്ടായിരിക്കുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading