പാസ്റ്റർ പി.ജെ. ഡാനിയേലിന് ഡോക്ടറേറ്റ്

തിരുവനന്തപുരം: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ചിറയിൻകീഴ് സെൻറർ മിനിസ്റ്റർ പാസ്റ്റർ പി.ജെ. ഡാനിയേൽ ഡോക്ടറേറ്റ് (D.Min) കരസ്ഥമാക്കി. ഇന്ത്യ ബൈബിൾ കോളേജ് & സെമിനാരി യിൽ നിന്നാണ് അദ്ദേഹം പഠനം പൂർത്തിയാക്കിയത്.

അമ്പത് വർഷത്തിലധികമായി കർതൃ ശുശ്രൂഷയിൽ സജീവമായിരിക്കുന്ന അദ്ദേഹം ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി ദൈവസേവന രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. അധ്യാപകൻ, എഴുത്തുകാരൻ, ഇടയൻ, കൺവെൻഷൻ പ്രാസംഗികൻ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചുവരുന്ന അദ്ദേഹം അൽഫ ബൈബിൾ കോളേജ് പ്രിൻസിപ്പലായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ചിറയിൻകീഴ് സെൻറർ മിനിസ്റ്ററായി സേവനം തുടരുന്നു.

ഈ നേട്ടത്തിന് ചിറയിൻകീഴ് സെൻററിലെ പാസ്റ്റർമാരും വിശ്വാസികളും അഭിനന്ദനങ്ങൾ അറിയിച്ചു. കൂടാതെ സൺഡേ സ്കൂൾ, വിമൻസ് ഫെലോഷിപ്പ്, പി വൈ പി എ എന്നീ പുത്രിക സംഘടനകളും ആശംസകൾ നേർന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading