പിസിനാക് ചിക്കാഗോയുടെ പ്രത്യേക സമ്മേളനം കണക്ടിക്കട്ടിൽ മാർച്ച്‌ 28ന്

ചിക്കാഗോ: ജൂലൈ 2 മുതൽ 5 വരെ ചിക്കാഗോയിൽ നടക്കുന്ന നാൽപ്പതാമത് പിസിനാക്കിന്റെ ആഭിമുഖ്യത്തിലുള്ള പ്രീ കോൺഫറൻസ് മാർച്ച്‌ 28 ശനിയാഴ്ച 5 മണിക്ക് കണക്ടിക്കട്ടിലുള്ള ഡാൻബറി സയോൺ ചർച്ചിൽ നടക്കും. പാസ്റ്റർ ജോസ് മേമന, സഹദ് ഉല്ല എന്നിവർ പ്രസംഗിക്കും. ആൽവിൻ തോംപ്സൺ ജീനാ സക്കറിയ എന്നിവർ നേതൃത്വം നൽകും.

പിസിനാക്ക് ദേശീയ ഭാരവാഹികളായ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ, സെക്രട്ടറി സാം മാത്യു, ട്രഷറർ പ്രസാദ് ജോർജ് സിപിഎ, ഡോ ജോനാഥൻ ജോർജ്, ജീന വിൽസൺ എന്നിവർ പങ്കെടുക്കും.

മാർച്ച് 29 ഞായറാഴ്ച ദേശീയ ഭാരവാഹികൾ ആൽബനി ശാരോൻ ചർച്ചും സന്ദർശിക്കും.

വാർത്ത: കുര്യൻ ഫിലിപ്പ് (നാഷണൽ മീഡിയ കോർഡിനേറ്റർ)

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading