അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട് റവ. ടി.ജെ. സാമുവേലിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചു

തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട് റവ. ടി.ജെ. സാമുവേലിന്ലിന്ഓണററി ഡോക്ടറേറ്റ് (Honorary Doctorate) ലഭിച്ചു. ബാംഗ്ലൂർ സതേൺ ഏഷ്യ ബൈബിൾ കോളേജ് (SABC) നൽകുന്ന ഈ ബഹുമതി അദ്ദേഹത്തിന്റെ ദീർഘകാല ആത്മീയ ശുശ്രൂഷയ്ക്കും നേതൃപാടവത്തിനും നൽകിയ അംഗീകാരമായാണ് വിലയിരുത്തുന്നത്.

News Middle Advt Banner

ഹൈസ്കൂൾ പഠനത്തിന് ശേഷം ബെഥേൽ ബൈബിൾ കോളേജ് ൽ മൂന്ന് വർഷം പഠിച്ച് C.Th. നേടി. തുടർന്ന് സതേൺ ഏഷ്യ ബൈബിൾ കോളേജ് ൽ നിന്ന് B.Th., B.D. ബിരുദങ്ങളും, സെറാംപൂർ സർവകലാശാല യിൽ നിന്നും B.D. ബിരുദവും കരസ്ഥമാക്കി. വിവിധ സഭകളിൽ പാസ്റ്ററായി സേവനം അനുഷ്ഠിച്ച അദ്ദേഹം, ദീർഘവർഷങ്ങൾ ബെഥേൽ ബൈബിൾ കോളേജിൽ അധ്യാപകനായും പ്രവർത്തിച്ചു. തുടർന്ന് സഭാ ഭരണ-നേതൃത്വ മേഖലകളിൽ ശ്രദ്ധേയമായ സേവനം നിർവഹിച്ചു. സെക്ഷൻ യൂത്ത് ഡിപ്പാർട്മെന്റ് (CA) പ്രസിഡന്റ്, സെക്ഷൻ പ്രസ്ബിറ്റർ, സെൻട്രൽ കേരള റീജിയൻ ഡയറക്ടർ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.

മലയാളം ഡിസ്ട്രിക്റ്റിന്റെ അസിസ്റ്റന്റ് സൂപ്രണ്ടായും ഇപ്പോൾ സൂപ്രണ്ടായും പദവിയിൽ തുടരുന്നു. കൂടാതെ സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി ആയും അസംബ്ലീസ് ഓഫ് ഗോഡ് ഓഫ് ഇന്ത്യ ജനറൽ കൗൺസിൽ ജനറൽ സെക്രട്ടറി ആയി 24 വർഷവും സേവനം നിർവഹിച്ചു.
പ്രഗൽഭനായ അഡ്മിനിസ്ട്രേറ്ററും ബൈബിൾ അധ്യാപകനും സുവിശേഷപ്രസംഗകനുമായ അദ്ദേഹം സഭയ്ക്കും വിശ്വാസികൾക്കും നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. ഭാര്യ മറിയാമ്മ സാമുവേൽ, മക്കൾ: റവ. ജോൺ സാമുവേൽ, ഗ്രേസ്, സൂസൻ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading