ജോർജ് ജോൺ അക്കരെ നാട്ടിൽ; സംസ്കാരം മാർച്ച് 26ന്
പത്തനാപുരം: ചാച്ചിപുന്ന അസംബ്ലിസ് ഓഫ് ഗോഡ് സഭയിലെ അംഗവും, ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭയിലെ മുൻ അംഗവുമായിരുന്ന ഇരട്ടകുളങ്ങരയിൽ ജോർജ് ജോൺ (ബാബുച്ചായൻ, 78) മാർച്ച് 18 ബുധനാഴ്ച രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദീർഘകാലമായി ശാരീരിക അസ്വസ്ഥതകൾ അനുഭവിച്ചുവരികയായിരുന്നു.
സംസ്കാരം മാർച്ച് 26 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12.30 ന് എ.ജി ചാച്ചിപുന്ന സെമിത്തേരിയിൽ നടത്തപ്പെടും.
ഭാര്യ: മറിയാമ്മ ജോർജ് ജോൺ.
സഹോദരങ്ങൾ: മേഴ്സി വർഗീസ്, ലീലാമ്മ സാം (പരേത), ജോൺസൺ ജോർജ് (പരേത), തോമസ് ജോർജ് (വിൽസൺ).

- Advertisement -

Comments are closed, but trackbacks and pingbacks are open.