ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പ് സംഘടിപ്പിക്കുന്ന ജനറൽ ക്യാമ്പ് ഏപ്രിൽ 7 മുതൽ

 

നിലമ്പൂർ: ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പിന്റെ ജനറൽ ക്യാമ്പ് ഏപ്രിൽ 7 മുതൽ 9 വരെ നിലമ്പൂർ YMCAയിൽ നടക്കും. ക്രിസ്തുവിൽ തികഞ്ഞവരാകുക എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ക്യാമ്പിൽ വിവിധ ആത്മീയ സന്ദേശങ്ങളും പ്രാർത്ഥനാ യോഗങ്ങളും സംഘടിപ്പിക്കപ്പെടും.

ഏപ്രിൽ 7ന് രാവിലെ 9.30ന് ആരംഭിക്കുന്ന ക്യാമ്പ് ഏപ്രിൽ 9ന് ഉച്ചയ്ക്ക് 1.00 വരെ തുടരും. പ്രസ്തുത ക്യാമ്പിൽ പാസ്റ്റർ മനോജ് ഉത്ഘാടന പ്രഭാഷണം നടത്തും.

പാസ്റ്റർ കെ.കെ. മാത്യു, പാസ്റ്റർ വർഗീസ് മാത്യു (IPC നിലമ്പൂർ സെന്റർ പാസ്റ്റർ), പാസ്റ്റർ അനീഷ് കാവാലം, ബ്രദർ കാലേബ് ജോസഫ് എന്നിവർ സന്ദേശങ്ങൾ നൽകും.

സഹോദരിമാർക്ക് പ്രത്യേക സെഷനുകളും ക്യാമ്പിന്റെ ഭാഗമായിരിക്കും. ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പ് അന്തർദേശീയ – ദേശീയ ഭാരവാഹികൾ വാർഷിക ക്യാമ്പിന്റെ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading