അസംബ്ലീസ് ഓഫ് ഗോഡ് ഐ എ ജി യു കെ & യൂറോപ്പ്: നാഷണൽ കോൺഫറൻസ് വെള്ളിയാഴ്ച മുതൽ
ബ്രിസ്റ്റോള്‍: 19 മത് ഐ എ ജി യു കെ & യൂറോപ്പ് നാഷണൽ കോൺഫറൻസ് മാർച്ച് 20 മുതൽ 22 വരെ ബ്രിസ്റ്റോളിൽ വച്ച് നടക്കും. ഐ എ ജി യു കെ & യൂറോപ്പ് ചെയർമാൻ റവ ബിനോയ് എബ്രഹാം ഉദ്ഘാടനം ചെയ്യും.
കൺവൻഷൻ പ്രാസംഗികനായ പാസ്റ്റർ ബിജു സി എക്സ്, പാസ്റ്റർ അൻസൻ മാത്യു എന്നിവർ ദൈവ വചനത്തിൽ നിന്നും ശുശ്രൂഷിക്കും. ഡോ. ടോം ഫിലിപ്പ് ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. യുവജനങ്ങൾക്കായുള്ള പ്രത്യേക സെക്ഷനിൽ ഡോ. ബ്ലെസൻ മേമന, പാസ്റ്റർ ബെൻ മാത്യു എന്നിവർ ശുശ്രൂഷിക്കും. സിസ്റ്റർ ഷീജ ബിജി (അയർലൻഡ്) ലേഡീസ് സെക്ഷനിൽ ശുശ്രൂഷിക്കും.
മാർച്ച് 20 വെള്ളിയാഴ്ച വൈകുന്നേരം 6 ന് തോൺബറി ലെയ്ഷർ സെന്ററിൽ വച്ച് ആരംഭിക്കുന്ന പൊതുയോഗം മാർച്ച് 22 ന് സഭായോഗത്തോട് കൂടി സമാപിക്കും.
വാർത്ത: പോൾസൺ ഇടയത്ത്

- Advertisement -



Comments are closed, but trackbacks and pingbacks are open.