യു.പി.ഡബ്ല്യു.എഫ് എടത്വാ: വനിതാദിനം ആഘോഷിച്ചു

എടത്വാ: യു.പി.ഡബ്ല്യു.എഫ് എടത്വായുടെ ആഭിമുഖ്യത്തിൽ വനിതാ ദിനാഘോഷം മാർച്ച് 8 ന് മുതൽ തലവടി നെടുങ്ങാട്ടുകളത്തിൽ സണ്ണി വില്ലയിൽ വെച്ച് നടന്നു.

ജെസ്സി ബോസ് അദ്ധ്യക്ഷയായിരുന്ന യോഗത്തിൽ രമ്യ ജോർജ് പ്രാർത്ഥനക്ക് നേതൃത്വം നൽകി. അനീറ്റ ഏ. ജെ ഗാനങ്ങൾ ആലപിച്ചു. രാജി ജിസ്‌മോൻ, ജെസ്സി ബോസ് എന്നിവർ പ്രസംഗച്ചു.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് മെമ്പർ മഞ്ജു വിജയകുമാർ ഉദ്ഘാടനം ചെയ്തു. തലവടി ഗ്രാമ പഞ്ചായത്തംഗം ബിനു സുരേഷ് ലഘു സന്ദേശം നൽകി. മറിയാമ്മ മാമ്മൻ, ജിൻസൺ ഫിലിപ്പോസ് എന്നിവർ ആശംസകൾ അറിയിച്ചു.

ദീനാമ്മ ജോസഫ്, വത്സ രമണൻ, മഞ്ജു വിജയകുമാർ, ബിനു സുരേഷ് എന്നിവരെ ആദരിച്ചു. പൊന്നമ്മ കോശി കൃതജ്ഞതയും ഫേബാ ജസ്റ്റിൻ സമാപന പ്രാർത്ഥനക്കും നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.