ഹോളി ടെന്റ് ചർച്ച് ലിമെറിക് ഐപിസി അയർലൻഡ് ആൻഡ് ഈയു റീജിയനോട് ചേർന്ന് പ്രവർത്തനമാരംഭിക്കുന്നു*
ലിമെറിക്, അയർലൻഡ്: ഐപിസി അയർലൻഡ് ആൻഡ് ഈയു റീജിയന്റെ ഭാഗമായി ഒരു പുതിയ സഭ കൂടി ലിമെറിക്കിൽ പ്രവർത്തനമാരംഭിക്കുകയാണ്. പാസ്റ്റർ അൻസാരിയുടെ നേതൃത്വത്തിൽ സ്വതന്ത്ര സഭയായിരുന്ന ഈ ചർച്ച് ഇനിമുതൽ *ഹോളി ടെന്റ് ഐപിസി ചർച്ച്* എന്ന പേരിൽ ഐപിസി അയർലൻഡ് റീജിയനോട് ചേർന്ന് പ്രവർത്തിക്കുന്നതായിരിക്കും.
മാർച്ച് 29 ഉച്ചകഴിഞ്ഞ് 3.30 ന് പ്രസ്തുത സഭയുടെ ഇൻഡക്ഷൻ സർവീസും ഹോളി കമ്മ്യൂണിയനും അഹാനെ ജി എ എ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. ഐപിസി അയർലൻഡ് ആൻഡ് യു റീജിയൻ പ്രസിഡൻറ് പാസ്റ്റർ സിറ്റി എബ്രഹാം, സെക്രട്ടറി പാസ്റ്റർ സനു ഫിലിപ്പ് മാത്യു എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. സംഗീത ശുശ്രൂഷ ചർച്ച് ക്വയർ നിർവഹിക്കുന്നു. ട്രാൻസ്പോർട്ടേഷൻ സൗകര്യം ലഭ്യമാണ്.

- Advertisement -

Comments are closed, but trackbacks and pingbacks are open.