പാസ്റ്റർ തോമസ് വർഗീസിന്റെ ഓർഡിനേഷൻ ഹൂസ്റ്റണിൽ നടന്നു
ഹൂസ്റ്റൺ (ടെക്സസ്, യു.എസ്.എ.): ഐപിസി സീനിയർ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ ടി.ജി. ഉമ്മന്റെ കുടുംബത്തിന്റെ നാലാം തലമുറയിലെ അംഗമായ തോമസ് വർഗീസ് (സജി ഭിലായിവാല) പാസ്റ്ററായി ഔദ്യോഗികമായി ഓർഡൈൻ ചെയ്യപ്പെട്ടു. ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി (True Light Christian Assembly – TLCA), ഹൂസ്റ്റൺ സഭയുടെ ആഭിമുഖ്യത്തിൽ മാർച്ച് 14, 2026ന് ഹൂസ്റ്റണിൽ നടന്ന ആത്മീയ ചടങ്ങിലായിരുന്നു ഓർഡിനേഷൻ.
മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ശക്തമായ സാന്നിധ്യമുള്ള ഈ സഭയിൽ നടന്ന ഓർഡിനേഷൻ ചടങ്ങ് വിശ്വാസികൾക്കിടയിൽ വലിയ സന്തോഷത്തിനും ആത്മീയ പ്രോത്സാഹനത്തിനും കാരണമായി. സഭയുടെ പാസ്റ്റർമാരും വിശ്വാസികളും വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ അതിഥികളും ചടങ്ങിൽ പങ്കെടുത്തു.
എൻ.ഐ.ടി. റായ്പൂരിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ തോമസ് വർഗീസ്, അമേരിക്കയിലെ ലോസ് ഏഞ്ചൽസിലുള്ള പ്രശസ്ത ബയോള യൂണിവേഴ്സിറ്റിയിൽ (Biola University) നിന്ന് ദൈവശാസ്ത്രത്തിൽ മാസ്റ്റേഴ്സ് ബിരുദവും നേടി. ആത്മീയ ശുശ്രൂഷയ്ക്കൊപ്പം അദ്ദേഹം തന്റെ പ്രൊഫഷണൽ മേഖലയിലും സജീവമാണ്. നിലവിൽ ഫ്രഞ്ച് മൾട്ടിനാഷണൽ കമ്പനിയായ എയർ ലിക്വിഡിൽ (Air Liquide) Integrated Management Systems Specialist ആയി സേവനമനുഷ്ഠിക്കുന്നു.
ഭാര്യ ഡോ. സിന്ധു കുര്യൻ BSN, MSN, DNP, CCRN എന്നീ യോഗ്യതകളോടെ ആരോഗ്യ മേഖലയിലാണു പ്രവർത്തിക്കുന്നത്.
ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി സഭയുടെ പാസ്റ്റർമാർ, സഭാംഗങ്ങൾ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു ആശംസകൾ നേർന്നു.
സഭയുടെ ആത്മീയ വളർച്ചക്കും ദൈവരാജ്യത്തിന്റെ പ്രവർത്തനങ്ങൾക്കും പാസ്റ്റർ തോമസ് വർഗീസിന്റെ ശുശ്രൂഷ അനുഗ്രഹമാകട്ടെയെന്ന പ്രാർത്ഥനയോടെയാണ് ചടങ്ങ് സമാപിച്ചത്.

- Advertisement -



Comments are closed, but trackbacks and pingbacks are open.