ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് മുൻനിരപ്രവർത്തകൻ വി. സി. ജെയിംസൺ നിത്യതയിൽ ചേർക്കപ്പെട്ടു

കൊച്ചി: നിരവധി യുവാക്കൾക്ക് ആത്മീയദർശനവും വ്യക്തിത്വവികസനവും ജീവിത രൂപാന്തരവും നൽകിക്കൊടുത്ത ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് എന്ന സുവിശേഷ സംഘടനയിൽ ദീർഘകാലം സജീവമായി മുൻനിര നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സുവിശേഷകനും ഉണർവ്വ് പ്രസംഗകനും ഗ്രന്ഥകാരനും ഗാനരചയിതാവും ഗായകനുമായ വി. സി. ജെയിംസൺ നിത്യതയിൽ ചേർക്കപ്പെട്ടു.

മനോരമ മ്യൂസിക് പുറത്തിറക്കിയ ശ്രദ്ധേയമായ “യേശുവേ പൊന്നുനാഥാ” എന്ന ഗാനത്തിന് അദ്ദേഹം രചനയും സംഗീതവും നിർവഹിച്ചു. ക്യാമ്പസ് ക്രൂസേഡിന്റെ സംഗീത വിഭാഗമായ ഹാർട്ട് ബീറ്റ്സ് നിരവധി വേദികളിൽ ഇദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

“ഭാവിയിലേക്ക് ഒരു വാതിൽ” എന്ന വെളിപ്പാട് പുസ്തക പഠനഗ്രന്ഥത്തിന്റെ രചയിതാവുമാണ്.

ഭാര്യ: സുവിശേഷക ഉഷാ ജെയിംസൺ.

മക്കൾ: ജിഷ, അജയ്.

ഇടുക്കി ജില്ലയിൽ 1993-ൽ തൊടുപുഴ ഡീപോൾ സ്കൂളിൽ 2000 യുവാക്കൾക്കായി സംഘടിപ്പിച്ച സുവിശേഷ പരിശീലനമായ “എക്സ്പ്ലോ 93” ന് നേതൃത്വം നൽകിയത് ഇദ്ദേഹമായിരുന്നു. സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവകയുമായി സഹകരിച്ച് മേലുകാവ്, തൊടുപുഴ എന്നിവിടങ്ങളിലടക്കം ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ സംസ്ഥാനതലവും അന്തർ സംസ്ഥാനതലവുമായ നിരവധി ക്യാമ്പുകൾക്ക് നേതൃത്വം നൽകി.

സുവിശേഷീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. അനേകം യുവാക്കൾക്ക് ആത്മീയവും വ്യക്തിത്വവികസനവുമായി ബന്ധപ്പെട്ട പരിശീലനങ്ങൾ നൽകി. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള പ്രൊഫഷണലുകൾക്കായി “ലീഡർ ഇംപാക്ട്” എന്ന പ്രത്യേക ക്യാമ്പുകളിലൂടെ പരിശീലന സെഷനുകൾ നടത്തുകയും ചെയ്തു. ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. സംസ്കാരം പിന്നീട് നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading