തമിഴ്നാട്ടില്‍ സിഎസ്‌ഐ ബിഷപ്പ് മരിച്ച നിലയില്‍, മൃതദേഹം കണ്ടെത്തിയത് ഫ്ലൈഓവറിന് കീഴില്‍

കോയമ്പത്തൂർ: തമിഴ്നാട്ടില്‍ സിഎസ്‌ഐ ബിഷപ്പ് മരിച്ച നിലയില്‍. ഈറോഡ് – സേലം ബിഷപ് ജേക്കബ് ലിവിങ്സ്റ്റണിന്റെ മൃതദേഹം ആണ് ഈറോഡിലെ ഫ്ലൈഓവറിന് കീഴില്‍ കണ്ടെത്തിയത്.

പ്രഭാത നടത്തതിനിടെ പാലത്തില്‍ നിന്ന് താഴേക്ക് വീണതെന്നാണ് നിഗമനം. 53 വയസ് ആയിയുന്നു. അടുത്തിടെ ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഇദ്ദേഹം ചികിത്സയില്‍ ആയിരുന്നുവെന്ന് സഭ വൃത്തങ്ങള്‍ പറഞ്ഞു. തിരുപ്പൂർ സ്വദേശിയായ ബിഷപ് കഴിഞ്ഞ ഓഗസ്റ്റില്‍ ആണ് ചുമതലയേറ്റെടുത്തത്.

എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. തിരുപ്പൂർജില്ലയിലെ കാങ്കയം അരത്തൊളുവ് സ്വദേശിയായ ലിവിങ്സ്റ്റൻ കഴിഞ്ഞ ഓഗസ്റ്റ് 16-നാണ് ബിഷപ്പായി ചുമതലയേറ്റത്. ഈറോഡ്, സേലം, നാമക്കല്‍, ധർമപുരി, കൃഷ്ണഗിരി ജില്ലകള്‍ ഇദ്ദേഹത്തിന്റെ പരിധിയില്‍ വരും. ഭാര്യയും മകളും ഉണ്ട്‌.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading