റ്റി.പി.എം കൊട്ടാരക്കര രാജ്യന്തര കൺവൻഷൻ ഇന്ന് സമാപിക്കും

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര കണ്‍വൻഷൻ ഇന്ന് സമാപിക്കും. ബുധനാഴ്ച മുതൽ പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള റ്റി.പി.എം ഗ്രൗണ്ടിലാണ് സാർവ്വദേശീയ കൺവൻഷൻ നടക്കുന്നത്.

ഇന്നലെ നടന്ന രാത്രി യോഗത്തിൽ റ്റി.പി.എം ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം റ്റി തോമസ് പ്രസംഗിച്ചു. അഡയാർ സെന്റർ പാസ്റ്റർ എസ് എബ്രഹാമിന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചത്. പകൽ നടന്ന പൊതുയോഗത്തിൽ എറണാകുളം സെന്റർ പാസ്റ്റർ സണ്ണി ജെയിംസ് പ്രസംഗിച്ചു. വൈകിട്ട് നടന്ന യുവജന മീറ്റിംഗിൽ പത്തനംതിട്ട അസിസ്റ്റന്റ് സെന്റർ പാസ്റ്റർ വിൽ‌സൺ ചാണ്ടി, തൃശ്ശൂർ അസിസ്റ്റന്റ് സെന്റർ പാസ്റ്റർ റോയ് ജോൺ എന്നിവർ പ്രസംഗിച്ചു. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകി. വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുത്തു.

സമാപന ദിവസമായ ഇന്ന് രാവിലെ 9 ന് കൊട്ടാരക്കര, പുനലൂർ, പത്തനംതിട്ട സെന്ററുകളിലെ 70 ൽ പരം പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗവും വൈകിട്ട് 5.45 ന് ദൈവീക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. സഭയുടെ സീനിയർ പാസ്റ്റർന്മാർ പ്രസംഗിക്കും.

നാളെ രാവിലെ സഭയുടെ കേരളത്തിലെ 12 സെന്ററുകളിൽ നിന്നും തമിഴ്നാട്ടിലെ മധുര, നാഗർകോവിൽ, പാളയംകോട്ട, തുത്തുക്കുടി, നാസറേത്ത് എന്നി സെന്ററുകളിൽ നിന്നുള്ള പുതിയ
ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന യോഗവും നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading