റവ ഡോ. കെ.സി. ജോൺ, പാസ്റ്റർ പി.ജെ. മാത്യൂസ് എന്നിവരെ യു.പി.സി ആദരിക്കുന്നു

തിരുവല്ല: യുണൈറ്റഡ് പെന്തകോസ്ത് കൗൺസിൽയുടെ നേതൃത്വത്തിൽ, പെന്തകോസ്ത് സമൂഹത്തിന് നൽകിയ അമൂല്യമായ ആത്മീയവും സാമൂഹികവുമായ സംഭാവനകൾ പരിഗണിച്ച് പാസ്റ്റർമാരായ പാസ്റ്റർ കെ.സി. ജോൺ, പാസ്റ്റർ പി.ജെ. മാത്യൂസ് എന്നിവരെ ആദരിക്കുന്നു.

News Middle Advt Banner

ക്രിസ്ത്യൻ മിഷനറിമാരായ ഗ്രഹാം സ്റ്റൈൻസ്, ഫാദർ സ്റ്റാൻലി സ്വാമി എന്നിവരുടെ പേരിലുള്ള അവാർഡുകളാണ് ഈ ചടങ്ങിൽ വിതരണം ചെയ്യുന്നത്.

ജനുവരി 28 രാവിലെ 9.30ന്, തിരുവല്ല YMCAയ്ക്ക് സമീപമുള്ള ഡിവൈൻ വർഷിപ്പ് സെന്റർൽ നടക്കുന്ന പൊതു സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. ബാബു പറയത്തുകാട്ടിൽ, യുണൈറ്റഡ് പെന്തകോസ്ത് കൗൺസിൽ ദേശീയ ജനറൽ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ, അഡ്വ. വർഗീസ് മാമ്മൻ മുഖ്യാതിഥിയായിരിക്കും..

തുടർന്ന് നടക്കുന്ന സംസ്ഥാന ഭാരവാഹികളുടെ യോഗം, യുണൈറ്റഡ് പെന്തകോസ്ത് കൗൺസിൽ ദേശീയ പ്രസിഡന്റ് ബാബു പറയത്തുകാട്ടിൽ ഉദ്ഘാടനം ചെയ്യും.

യൂ.പി.സി ദേശീയ വർക്കിംഗ് പ്രസിഡന്റ് പാസ്റ്റർ ബാബു ജോർജ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പാസ്റ്റർമാരായ തോമസ് ശമുവൽ, സുരൻ സീനായി, സി.കെ. തോമസ്, രാജു കുഴിമറ്റം, സാബു ജോൺ, അനുപ് മാവേലിക്കര, പുന്നൂസ് തൊടുപുഴ, റവ. ഡോ. ജെയിംസ് മാത്യു, ബ്ര. കെ.എ. എബ്രഹാം, ബിജു പുന്നൂസ്, ആലിസ് മാണി, ഷിജാ തങ്കച്ചൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് മെമ്പർഷിപ്പ് വിതരണം നടക്കും

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading