പാസ്റ്റർ ബെഞ്ചമിൻ തോമസ് അക്കരെ നാട്ടിൽ

ന്യൂയോർക്ക്: ക്വീൻസ് ചർച്ച് ഓഫ് ഗോഡ്, ന്യൂയോർക്ക് സഭയുടെ സീനിയർ ശുശ്രൂഷകനായ കർത്തൃദാസൻ പാസ്റ്റർ ബെഞ്ചമിൻ തോമസ് ന്യൂയോർക്കിൽ വെച്ച് ജനുവരി 22 വ്യാഴാഴ്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അദ്ദേഹം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് കോവിഡ് ബാധിച്ച് ഏകദേശം 100 ദിവസത്തോളം ആശുപത്രിയിൽ കഴിയുകയും, പിന്നീട് കോവിഡിനെ അതിജീവിച്ച് സൗഖ്യം പ്രാപിക്കുകയും ചെയ്തിരുന്നു.

ദീർഘകാലം സഭയെയും വിശ്വാസികളെയും ആത്മാർത്ഥമായി ശുശ്രൂഷിച്ച പാസ്റ്റർ ബെഞ്ചമിൻ തോമസിന്റെ വേർപാട് സഭയ്ക്കും സമൂഹത്തിനും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ ജീവിതവും ശുശ്രൂഷയും അനേകർക്ക് ആത്മീയ പ്രചോദനമായിരുന്നു.

ഭാര്യ: മേഴ്‌സി ബെഞ്ചമിൻ
മകൾ: അബിഗേൽ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading