ഐപിസി തിരുവല്ല സെന്റർ കൺവൻഷൻ – തിരുവചനോത്സവം 2026 ഏപ്രിൽ 9 മുതൽ

തിരുവല്ല: ഐപിസി തിരുവല്ല സെന്റർ സംഘടിപ്പിക്കുന്ന തിരുവചനോത്സവം 2026 ഏപ്രിൽ 9 വ്യാഴം മുതൽ 12 ഞായർ വരെ നെടുമ്പ്രം ഐപിസി ഗോസ്പൽ സെന്റർ ഗ്രൗണ്ട്ൽ നടക്കും.

കൺവൻഷൻ പാസ്റ്റർ ഡോ. കെ.സി. ജോൺ ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിൽ പാസ്റ്റർ കെ.സി. തോമസ്, പാസ്റ്റർ സുരേഷ് ബാബു, പാസ്റ്റർ സാബു വർഗ്ഗീസ്, പാസ്റ്റർ സി.എക്സ്. ബിജു എന്നിവർ ദൈവവചനം പ്രസംഗിക്കും.

ദിവസവും വൈകിട്ട് 5.30ന് ആരംഭിക്കുന്ന കൺവൻഷനിൽ ലോർഡ്സൺ ആൻ്റണി, ഷാരോൺ വർഗീസ്, ജിബിൻ പൂവക്കാല, അനിൽ അടൂർ എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.

ജനറൽ കൺവീനർ സുധി ഏബ്രഹാം, പാസ്റ്റർ ചാക്കോ ജോൺ, പാസ്റ്റർ അജു അലക്സ്, റോയി ആന്റണി, ജോജി ഐപ്പ് മാത്യൂസ്, നെബു ആമല്ലൂർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റിയാണ് കൺവൻഷന്റെ ഒരുക്കങ്ങൾ നടത്തുന്നത്.

കൺവൻഷന്റെ അനുഗ്രഹത്തിനായി സെന്ററിന്റെ അഞ്ച് മേഖലകളിലായി പ്രാർത്ഥനാ സമ്മേളനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യയോഗം ജനുവരി 25 ഞായർ വൈകിട്ട് 5 മണി മുതൽ കറ്റോട് ഐപിസി എബനേസർ ഹാൾൽ നടക്കുമെന്ന് മീഡിയ കൺവീനർ പാസ്റ്റർ ബിനോയി മാത്യു അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading