പെന്തെക്കോസ്ത് മിഷൻ അഖിലേന്ത്യാ യുവജന ക്യാമ്പ് നവംബർ 20 ഇന്ന് മുതൽ ചെന്നൈയിൽ ആരംഭിക്കും

വാർത്ത: ചാക്കോ കെ തോമസ് , ബെംഗളൂരു

ചെന്നൈ: ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ രാജ്യാന്തര യുവജന ക്യാമ്പ് ഇന്ന് നവംബർ 20 വ്യാഴം മുതൽ 23 ഞായർ വരെ ചെന്നൈ ഇരുമ്പല്ലിയൂർ, കൺവെൻഷൻ സെന്ററിൽ നടക്കും. കേരളമുൾപ്പടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 20000-ൽ പരം യുവതി യുവാക്കൾ ക്യാമ്പിൽ പങ്കെടുക്കും. “കാവൽക്കാരാ, നിങ്ങൾ സ്വസ്ഥമായിരിക്കരുതു. (Watchman Keep not Silent)” എന്നതാണ് ക്യാമ്പിന്റെ ചിന്താവിഷയം.
സബ് ജൂണിയർ , ജൂണിയർ , സീനിയർ , സൂപ്പർ സീനിയർ എന്നീ ഗ്രൂപ്പുകൾ അനുസരിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വെറെ ആത്മീയ പരിപാടികൾ ഉണ്ടായിരിക്കും.
വിവിധ ഭാഷയിലുള്ള ഗാന പരിശീലനം , ബൈബിൾ ക്വിസ്, വേദ പുസ്തകത്തിൽ നിന്നുള്ള കടങ്കഥകൾ , ഗാനശുശ്രൂഷ , ഉണർവ് യോഗം, ഡിബേറ്റ് എന്നിവ ഉണ്ടായിരിക്കും. 14 വയസ്സ് മുതൽ 30 വയസ്സ് വരെയുള്ള അവിവാഹിതരായ യുവതിയുവാക്കൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. പെന്തെക്കോസ്ത് മിഷൻ സഭയുടെ ഏറ്റവും വലിയ യുവജന ക്യാമ്പാണിത്. ക്യാമ്പിൽ പങ്കെടുക്കുന്ന യുവതിയുവാക്കൾക്ക് താമസവും ഭക്ഷണ സൗകര്യവും കൺവൻഷൻ സെന്ററിൽ ഒരുക്കിയിട്ടുണ്ട്. സഭയുടെ പ്രധാനശ്രുശൂഷകർ ക്യാമ്പിന് നേത്യത്വം നൽകും. ഞായറാഴ്ച സംയുക്ത ആരാധനയോടെ ക്യാമ്പ് സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading