‘മികവ് കൊട്ടാരക്കര’ താലന്ത് പരിശോധന അനുഗ്രഹീതമായി നടന്നു

കൊട്ടാരക്കര: പി വൈ പി എ കൊട്ടാരക്കര മേഖലയുടെ താലന്ത് പരിശോധനയായ ‘മികവ് കൊട്ടാരക്കര’ ക്ക് സമാപനം. 2025 നവംബർ 8 ശനിയാഴ്ച ഐ പി സി ബേർശേബ ചർച്ച് ഹാളിൽ വെച്ച് നടത്തപ്പെട്ട താലന്ത് പരിശോധന പി വൈ പി എ കേരള സ്റ്റേറ്റ് ട്രഷറർ ബ്രദർ ഷിബിൻ ഗിലെയാദ് ഉദ്ഘാടനം ചെയ്തു.

മത്സരാർഥികൾ മികവോടെ പങ്കെടുത്ത താലന്ത് പരിശോധനയിൽ 198 പോയിന്റുകളോട് കൂടി പത്തനാപുരം സെന്റർ ഓവറോൾ ചാമ്പ്യൻമാരായി. 173 പോയിൻ്റുകൾ നേടി കൊട്ടാരക്കര സെന്റർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 170 പോയിൻ്റുകളോടെ വേങ്ങൂർ മൂന്നാം സ്ഥാനത്തെത്തി. 37 പോയിൻ്റുകൾ നേടി സിസ്റ്റർ ഇവാഞ്ചലിൻ ജോൺസൺ (വേങ്ങൂർ സെന്റർ) വ്യക്തിഗത ചാമ്പ്യനായി. മേഖല പി വൈ പി എ എക്സിക്യൂട്ടീവ്സും കമ്മറ്റി അംഗങ്ങളും താലന്ത് പരിശോധനയ്ക്ക് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading