ലേഖനം: നിങ്ങളുടെ ശരീരത്തെ ബഹുമാനിക്കുക | ബ്ലെസ്സൺ ജോൺ, ഡൽഹി

ആത്മീകമായും, ഭൗതീകവുമായ ചിന്തയിലും നാം നമ്മുടെ ശരീരത്തെ ബഹുമാനിക്കേണ്ടത് ആവശ്യം ആകുന്നു. വളരെ അത്ഭുതകരമായ ഒരു സൃഷ്ടി ആണ് മനുഷ്യ സൃഷ്ടി , ശാരീരിക പ്രവർത്തനങ്ങൾ തന്നെ ഏറെ വിചിത്രവും അത്ഭുതകരവുമാണ് . നാം നമ്മുടെ ശരീരത്തെ ബഹുമാനിക്കാറുണ്ടോ? ചിന്തിക്കേണ്ട വിഷയം ആണ്. ഇന്നുള്ള പലവിധ രോഗങ്ങളും ശരീരത്തെ ബഹുമാനിക്കാത്തതു കൊണ്ട് കടന്നു വരുന്നതാണ് . ദുർസ്വഭാവങ്ങൾ, ദുശീലങ്ങൾ, ചിട്ട ഇല്ലാത്ത ജീവിത ക്രമങ്ങൾ അങ്ങനെ പലവിധം നമ്മുക്ക് ഭൗതീക മായി പറയുവാൻ കഴിയും.

 

എന്നാൽ ആത്മീകമായും ശരീരത്തെ ബഹുമാനിക്കുന്നതിനെ കുറിച്ച് നമ്മെ പഠിപ്പിക്കുന്നു.

“നിങ്ങളുടെ ശരീരം പരിശുദ്ധാത്മാവിന്റെ മന്ദിരം ആകുന്നു .” (1 കൊരീ: 6 ,19)

 

ദാനിയേൽ പ്രവാചകൻ തന്റെ ബാബേൽ പ്രാവാസ ജീവിതത്തിൽ വളരെ ദൃഢമായ ഒരു തീരുമാനം കൈക്കൊള്ളുന്നു . ദാനീയേൽ 1:8 എന്നാൽ രാജാവിന്റെ ഭോജനംകൊണ്ടും അവൻ കുടിക്കുന്ന വീഞ്ഞുകൊണ്ടും തന്നെത്താൻ അശുദ്ധമാക്കുകയില്ല എന്നു ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു, തനിക്കു അശുദ്ധി ഭവിപ്പാൻ ഇടവരുത്തരുതെന്നു ഷണ്ഡാധിപനോടു അപേക്ഷിച്ചു.

 

ദൈവ ദൂതൻ ദാനിയേൽ പ്രവാചകനെ പലവുരു സംഭോധന ചെയ്യുന്നത് “പ്രിയ പുരുഷനായ ദാനിയേലെ “എന്നാകുന്നു . വിശുദ്ധിയും വേർപാടും , പ്രാർത്ഥനയും ഒന്ന് മാത്രം ആകുന്നു ദാനിയേലിന്റെ ജീവിതത്തെ ഏറ്റവും പ്രിയം ഉള്ള പുരുഷൻ ആക്കുന്നത് . വിശുദ്ധിയും വേർപാടും ഒരു മനുഷ്യനെ ദൈവസന്നിധിയിൽ ഏറ്റവും അടുത്ത് ചെല്ലുവാൻ ധൈര്യം നൽകുന്നത് ആകുന്നു .

 

ആദാമും ഹവ്വയും അനുസരണക്കേടു ചെയ്തു വേർപെട്ടു ഇരിക്കേണ്ടിടത്തു അവർ വേർപെട് ഇരുന്നില്ല .

ധൈര്യം നഷ്ടപ്പെട്ട് ദൈവസന്നിധിയിൽ ഒളിച്ചിരിക്കുന്നു ദൂരത്തു പോകുന്നു എന്ന് കാണാം അപ്പോൾ വിശുദ്ധിയും വേർപാടും മനുഷ്യനെ ദൈവത്തോട് അടുപ്പിക്കുന്നു രാജാവിന്റെ മന്ത്രവാദികളും ജ്യോതിഷികളും പരാജയപെട്ടിടത്തു ദാനിയേൽ ധൈര്യപൂർവം താൻ സ്വപ്നംവും അർത്ഥവും വിവരിക്കാം എന്ന് പറയുമ്പോൾ അതിനു പിറകിൽ ദൈവവുമായി തന്റെ വിശുദ്ധ ജീവിതത്തിൽ കൂടെ നേടിയെടുത്ത ഒരു ധൈര്യം ഉണ്ടായിരുന്നു . ലേവ്യപുസ്തകം 26:2 നിങ്ങൾ എന്റെ ശബ്ബത്തുകൾ ആചരിക്കയും എന്റെ വിശുദ്ധമന്ദിരം ബഹുമാനിക്കയും വേണം; ഞാൻ യഹോവ ആകുന്നു.

“എന്റെ വിശുദ്ധ മന്ദിരം ബഹുമാനിക്കേണം ”

 

നമ്മുടെ ശരീരം പരിശുദ്ധാത്മാവിന്റെ മന്ദിരം ആകുന്നു അതിനെ നാം ബഹുമാനിക്കേണം . അങ്ങനെ എങ്കിൽ ദൈവം പറയുന്നു

ലേവ്യപുസ്തകം

26:11 ഞാൻ എന്റെ നിവാസം നിങ്ങളുടെ ഇടയിൽ ആക്കും; എന്റെ ഉള്ളം നിങ്ങളെ വെറുക്കയില്ല.

26:12 ഞാൻ നിങ്ങളുടെ ഇടയിൽ സഞ്ചരിച്ചുകൊണ്ടിരിക്കും; ഞാൻ നിങ്ങൾക്കു ദൈവവും നിങ്ങൾ എനിക്കു ജനവും ആയിരിക്കും.

 

ദാനിയേലിനെ സിംഹത്തിന്റെ ഗുഹയിലും ,അഗ്നികുണ്ഡത്തിലും ധൈര്യ പൂർവം നയിച്ചത് തന്റെ വിശുദ്ധ ജീവിതം ആകുന്നു.

തന്റെ ശരീരം ആകുന്ന മന്ദിരം അശുദ്ധം ആകാതെ; അത് രാജ ഭോജനം പോലെ മഹത് ആണെങ്കിലും അതിനെ ത്യജിച്ചു തൻറെ ശരീരത്തെ ബഹുമാനിച്ചു.

അങ്ങനെ ഉള്ളിടത്തു ദൈവം അവരുടെ മദ്ധ്യേ സഞ്ചരിക്കും, അല്ലെങ്കിൽ ദൈവ പ്രവർത്തി നടക്കും

(ലേവ്യപുസ്തകം 26:2)

 

നമ്മുടെ ശരീരത്തെ ആത്മീയമായും ഭൗതീകമായും ആയുള്ള ചിന്തയിൽ നാം ബഹുമാനിക്കേണ്ടത് ആകുന്നു അതിലൂടെ ദൈവ പ്രവർത്തി നമ്മിൽ വെളിപെടുവാൻ ഇടയാകട്ടെ .

ബ്ലെസ്സൺ ജോൺ, ഡൽഹി

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading