വൈഎംസിഎ അഖിലലോക പ്രാർത്ഥന വാരാചരണം: ശതോത്തര സുവർണ്ണ ജൂബിലി സംഗമം നടന്നു

കൊട്ടാരക്കര: കരിക്കം വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ അഖില ലോക പ്രാർത്ഥനാ വാരാചരണത്തിൻ്റെ ശതോത്തര സുവർണ്ണ ജൂബിലി സംഗമം ഐപ്പള്ളൂർ സെന്റ് ജോർജ് ശാലേം ഓർത്തഡോക്സ് പള്ളിയിൽ ഫാ. സ്പെൻസർ കോശി ഉദ്ഘാടനം ചെയ്തു.

ഫാ.എബി രാജു അധ്യക്ഷത വഹിച്ചു. കെ.ഒ.രാജുക്കുട്ടി, പി.സി.ബാബുക്കുട്ടി, മാത്യു വർഗീസ്,പി.എം.ജി. കുരാക്കാരൻ,ഷാജി ജോൺ,ഫിലിപ്പോസ് തോമസ് എന്നിവർ പ്രസംഗിച്ചു.

13ന് ഉളിയനാട് സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളി, 14 ന് പ്ലാപ്പള്ളി ബഥേൽ മാർത്തോമാ പള്ളി, 15ന് ഉളിയനാട് സെൻ്റ് ജോർജ് ബഥേൽ ഓർത്തഡോക്സ് പള്ളി,16ന് കരിക്കം ക്രിസ്തോസ് മാർത്തോമ്മാ പള്ളി എന്നിവിടങ്ങളിലാണ് എല്ലാ ദിവസവും വൈകിട്ട് 6.30ന് യോഗങ്ങൾ . എ.കെ.സന്തോഷ് ബേബി,റവ. ടി.എം.വർഗീസ് തോട്ടത്തിൽ, റവ.മാത്യൂസ് എബ്രഹാം,തോമസ്.പി. ജോൺ കൊട്ടാരക്കര, റവ.ഡോ.പിജെ മാമ്മച്ചൻ, റവ.മോൻസി മാത്യു,ഫാ.ജോസഫ് മാത്യു എന്നിവർ വിവിധ യോഗങ്ങളിൽ ധ്യാന പ്രസംഗം നടത്തും.

പ്രാർത്ഥനയുടെ പ്രവർത്തനത്തിലെ 150 വർഷങ്ങൾ എന്നതാണു 137 രാജ്യങ്ങളിൽ ഒരാഴ്ചയായി നടക്കുന്ന പ്രാർത്ഥനാ വാര ചിന്താവിഷയം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading