ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ- ശ്രദ്ധ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സമാപിച്ചു
ഗുജറാത്ത്/ അങ്കലേശ്വർ : ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ- ശ്രദ്ധ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് അങ്കലേശ്വലെ ട്രിനിറ്റി ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടന്നു. ഗുജറാത്ത് ചാപ്റ്റർ ശ്രദ്ധയും, അങ്കലേശ്വറിലെ ശാരോൻ ഫെലോഷിപ്പ് ചർച്ച്, ഐപിസി (NR), ഐപിസി സിറ്റി ചർച്ച് ഭറുച്ച് ഐപിസി (GJ), മലയാളി വെൽഫയർ അസോസിയേഷനും ലയേൺസ് ക്ലബ് ബെറോഡ ബ്ലഡ് സെന്ററുമായി സംയുക്തമായി ചേർന്ന് ഇന്നലെ നടത്തിയ ബ്ലഡ് ഡൊണേഷൻ ക്യാമ്പിന് പാസ്റ്റർ ടോണി വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. KE ഗുജറാത്ത് ചാപ്റ്റർ ട്രഷറർ പാസ്റ്റർ ജോഫിൻ ജെയിംസ് അധ്യക്ഷത നിർവഹിച്ചു. ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ രാജേഷ് മത്തായി അധ്യക്ഷത നിർവഹിച്ച സമാപന സമ്മേളനത്തിൽ മനോജ് രാംചന്ദ്ര ( കോഡിനേറ്റർ, ലയേൺസ് ക്ലബ് ബെറോഡ ബ്ലഡ് സെന്റർ) രക്തദാനത്തെ ആസ്പദമാക്കി ബോധവൽക്കരണ സന്ദേശം നൽകി. ജോയിൻ ട്രഷറർ ഷീബ രാജേഷ് കൃതജ്ഞതയും പാസ്റ്റർ രഞ്ജൻ ചാണ്ടി സമാപന പ്രാർത്ഥനയും നിർവഹിച്ചു. ട്രിനിറ്റി ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ സിജു പള്ളിക്കൽ, ജോമോൻ (മലയാളി വെൽഫയർ അസോസിയേഷൻ), മീഡിയ കോർഡിനേറ്റർ സാംമോൻ രാജു, അപ്പർ റൂം കോർഡിനേറ്റർ ഫെബ ജോഫിൻ, സനീഷ് ജോർജ്, നിപിൻ,പാസ്റ്റർ ഗണേഷ്, പാസ്റ്റർ ജോസുകുട്ടി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

- Advertisement -

Comments are closed, but trackbacks and pingbacks are open.