ജയ്പൂരിൽ സംയുക്ത പ്രാർത്ഥനാ സംഗമം നടന്നു
ജയ്പൂർ: ക്രൈസ്തവ സമൂഹം നിലവിൽ നേരിടുന്ന വെല്ലുവിളികളും, മതസ്വാതന്ത്ര്യത്തിന് നേരെയുണ്ടാകുന്ന ആക്രമണങ്ങളും, സഭകളുടെ സുരക്ഷയും കണക്കിലെടുത്ത് ഇന്ന് ജയ്പൂരിൽ സംയുക്ത ഉപവാസ പ്രാർത്ഥനാ സംഗമം നടന്നു. എല്ലാ പെന്തക്കോസ്ത് സഭകളും ചേർന്ന് നടത്തിയ പ്രാർത്ഥനയിൽ 120-ൽ അധികം വിശ്വാസികളും കുടുംബങ്ങളും പങ്കെടുത്തു. നോർത്ത് ഇന്ത്യയുടെയും രാജസ്ഥാൻ്റേയും സമാധാനത്തിനും സഭകളുടെ ശക്തിക്കും വിശ്വാസികളുടെ ആത്മീയ ഉണർവ്വിനുമായി പ്രത്യേക പ്രാർത്ഥനകൾ ഉയർത്തി. പ്രത്യേകിച്ച് ആൻറി-കൺവേഴ്ഷൻ ബിൽ സംബന്ധിച്ച ആശങ്കകൾ പങ്കുവെച്ച്, അത് സഭകളെയും സുവിശേഷ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാതിരിക്കണമെന്നു ദൈവസന്നിധിയിൽ അപേക്ഷിച്ചു. പാസ്റ്റർമാരായഅഷീഷ് രവി, ബ്ലെസ്സൺ എം. ജോൺ എന്നിവരുടെ നേതൃത്വത്തിൽ നടന്ന അനുഗ്രഹീതമായ പ്രാർത്ഥനാ യോഗത്തിൽ, വിവിധ സഭകളിൽ നിന്നുള്ള നേതാക്കളും വിശ്വാസികളും സഹകരിച്ചു. സഭാ നേതാക്കളും വിശ്വാസികളും ഏക മനസ്സോടെ ഉറച്ചു നിൽക്കണമെന്നും, ആത്മീയ ധൈര്യത്തോടെ സമൂഹത്തിലെ വെല്ലുവിളികളെ നേരിടാനും ആഹ്വാനം ചെയ്തു.

- Advertisement -

Comments are closed, but trackbacks and pingbacks are open.