ജയ്പൂരിൽ എല്ലാ പെന്തക്കോസ്ത് സഭകളും ചേർന്ന് പ്രാർഥനാ സംഗമം ഒക്ടോബർ 2 ന്

ജയ്പൂർ: വർധിച്ചു വരുന്ന ക്രൈസ്തവ വിരുദ്ധ പ്രചാരണങ്ങളും, ആക്രമണങ്ങളും, ഭീതിപരത്തുന്ന പ്രവർത്തനങ്ങളും കണക്കിലെടുത്ത്, സമാധാനത്തിനും ആത്മീയ ഉണർവ്വിനുമായി ജയ്പൂരിൽ ഉള്ള എല്ലാ പെന്തക്കോസ്ത് സഭകളും ചേർന്ന് ഉപവാസ പ്രാർത്ഥന നടത്തുന്നു. 2025 ഒക്ടോബർ 2-ാം തീയതി (വ്യാഴാഴ്ച) രാവിലെ 8 മണി മുതൽ ജയ്പൂർ അഗപ്പെ ഫെലോഷിപ്പ് ചർച്ച്, ഡി.സി.എം ൽ സംയുക്തമായി നടക്കുന്ന പ്രത്യേക ഉപവാസ പ്രാർത്ഥനയിൽ വിവിധ സഭകളിലെ പാസ്റ്റർമാരും വിശ്വാസികളും നേതാക്കളും പങ്കെടുക്കും. സഭാ നേതാക്കളുടെ നേതൃത്വത്തിൽ രാജ്യത്തിനും, ക്രൈസ്തവ സമൂഹത്തിനും, സമാധാനത്തിനും വേണ്ടി പ്രത്യേകം പ്രാർത്ഥനകൾ നടത്തപ്പെടും. ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികളെ ആത്മീയമായി നേരിടാൻ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ സഭയും അവിടുത്തെ വിശ്വാസികളും കുടുംബസമേതം എത്തി പങ്കെടുക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.