ഐ.പി.സി ഗോവ സ്റ്റേറ്റ് സംയുക്ത ആരാധനയും പുതിയ നേതൃത്വവും

ഐ.പി.സി ഗോവ സ്റ്റേറ്റ് സംയുക്ത ആരാധനയും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 2025 സെപ്റ്റംബർ 21ന് പോണ്ടയിലുള്ള ഭോലാനാഥ് ഹാളിൽ നടത്തപ്പെടുവാൻ സർവ്വകൄപാലുവായ ദൈവം കൄപ ചെയ്തു.

ആരാധനയോടനുബന്ധിച്ചു നടന്ന തിരുമേശക്ക് പാസ്റ്റർ വി.ജെ. തോമസ് നേതൃത്വം നല്കി. ആരാധനക്കു ശേഷം നടന്ന ഐ.പി.സി ഗോവ സ്റ്റേറ്റ് കൗൺസിൽ തിരഞ്ഞെടുപ്പ് ഐ.പി.സി ഗോവ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ വി.ജെ. തോമസ്സിന്റെ അദ്ധ്യക്ഷതയിൽ നടന്നു.

പാസ്റ്റർ വി.ജെ. തോമസ് പ്രസിഡന്റായി നേതൃത്വം കൊടുത്തു വരുന്ന സ്റ്റേറ്റ് കൗൺസിലിലേക്ക് പുതിയ ഭാരവാഹികളായി പാസ്റ്റർ വില്യം കുഞ്ഞുകുട്ടി ( വൈസ് പ്രസിഡന്റ്), പാസ്റ്റർ എബ്രഹാം മാത്യു ( റെജി) ( സെക്രട്ടറി), ബ്രദർ ജെസ്റ്റിൻ ജെറാൾഡ് ( ജോയിന്റ് സെക്രട്ടറി), ബ്രദർ സാംസൺ വർഗ്ഗീസ് ( ട്രഷറാർ) എന്നീ പ്രിയപ്പെട്ടവർ തിരഞ്ഞെടുക്കപ്പെട്ടു.

ഐ.പി.സി സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായി പാസ്റ്റർ ബിജു സഖറിയ, പാസ്റ്റർ കെ. എം. എബ്രഹാം, പാസ്റ്റർ ആനന്ദ് മസ്തോലി , ബ്രദർ എബ്രഹാം മാമ്മൻ, ബ്രദർ ഏ.ഓ. ഉമ്മൻ, ബ്രദർ റെജി ജോർജ്ജ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

അതോടൊപ്പം സ്റ്റേറ്റ് സോദരി സമാജം, സണ്ടേസ്ക്കൂൾ പി.വൈ.പി.എ സംസ്ഥാന ഭാരവാഹികളെയും തിരഞ്ഞെടുത്തു.

അവസാനമായി പാസ്റ്റർ വി.ജെ. തോമസ് പുതിയ നേതൃത്വത്തെ അനുഗ്രഹിച്ച് പ്രാർത്ഥിക്കുകയും ആശീർവാദത്തോടെ സംയുക്ത ആരാധനയ്ക്ക് വിരാമം കുറിക്കുകയും ചെയ്തു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.