അടിയന്തിര പ്രാർത്ഥനയ്ക്കും സഹായത്തിനുമായി
കോട്ടയം : 35 വയസ് ഉള്ള കോട്ടയം കൊടുങ്ങൂർ സ്വദേശി പ്രവീണ്‍ കുമാര്‍ P R പുളിക്കല്‍ കവലയില്‍ ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ അക്കൗണ്ട് സെക്ഷനിൽ ജോലി ചെയ്യുകയായിരുന്നു.
07/1/2025 ന് നെഞ്ചിന് താഴെ മധ്യഭാഗത്ത് അതികഠിനമായ വേദനയും ഏമ്പക്കം എടുക്കുന്ന സമയം തൊണ്ടയില്‍ അസഹ്യമായ ഗന്ധവും ഉണ്ടായതിനാൽ കോട്ടയം ഭാരത് ഹോസ്പിറ്റലിൽ ഗ്യാസ്ട്രോ വിഭാഗം ഡോക്ടർ ബിഗ്ഗ്സ് ശരവണനെ കണ്ടു. അൾട്രാസൗണ്ട്, എന്റോസ്കോപ്പി, സി റ്റി തുടങ്ങിയ സ്കാനിംഗിന് ശേഷം വയറ്റിനുള്ളില്‍ ട്യൂമർ വളരുന്നുണ്ട് എന്നു കണ്ടെത്തി. ഉടനെ ഓപ്പറേഷന്‍ ചെയ്യണമെന്നും ഡോക്ടർ നിര്‍ദേശിച്ചു.
ഓപ്പറേഷൻ ചിലവ് മാത്രം എതാണ്ട് 6 ലക്ഷം രൂപയാകും എന്ന നിർദ്ദേശത്തെ തുടർന്ന് തിരുവനന്തപുരം ആർ സി സി ഹോസ്പിറ്റലിലെ ചികിത്സ തേടാന്‍ കുടുംബം തിരുമാനിച്ചു. 22/1/25 ന് RCC യിലെ ഡോക്ടർ ഗീദി MH നെ കൺസൾട്ട് ചെയതു. സ്കാനിംഗ് റിപ്പോർട്ടുകള്‍ കണ്ട ഡോക്ടർ ,ആദ്യം 4 കീമൊതെറാപ്പിയും പിന്നീട് സർജറിയും അതിനു ശേഷം വീണ്ടും 4 കീമൊതെറാപ്പിയും ചെയ്യണം എന്ന് നിര്‍ദ്ദേശിച്ചു.
നിശ്ചയിച്ചത് പോലെ ആദ്യഘട്ട കീമോതെറാപ്പിയും സർജറിയും പൂർത്തിയായി. രണ്ടാംഘട്ട കീമൊതെറാപ്പി നടത്താൻ സമയമായപ്പോൾ അതികഠിനമായ നടുവിന് വേദന ഉണ്ടാകുകയും, സ്കാനിംഗ് നടത്തിയപ്പോൾ നേരത്തെ അസുഖം ഉണ്ടായിരുന്ന ഭാഗത്ത് വീണ്ടും രോഗലക്ഷണങ്ങൾ വീണ്ടും കണ്ടു തുടങ്ങുന്നു എന്ന് തിരിച്ചറിഞ്ഞു. ആയതിനാല്‍ കീമോതെറാപ്പി നടത്തുന്നതിന് മുമ്പ് 5 റേഡിയേഷൻ വേണമെന്ന് ഡോക്ടർ നിര്‍ദേശിച്ചു. ജൂലൈയിൽ 5 റേഡിയേഷനുകളും പൂർത്തിയാക്കി.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും നടുവിന് വേദന വന്നു. ഒരു ഡോസിന് രണ്ടുലക്ഷം രൂപയോളം വിലവരുന്ന RAMUCIRUMAB 300mg എന്ന ഇൻജക്ഷൻ അസുഖത്തെ നിയന്ത്രിച്ച് നിർത്തുമെന്നും 5 ഇഞ്ചക്ഷനുകളിലൂടെ രോഗം ഭേദമാകും എന്നും ഡോക്ടർ നിർദ്ദേശിച്ചു. 5 ഇഞ്ചക്ഷനുകൾക്കായി 10 ലക്ഷം രൂപ ചിലവാകും എന്നതിനാൽ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ കുടുംബത്തിനു ഇത് താങ്ങാവുന്നതിലും അപ്പുറമാണ്. ഈ അതിജീവനത്തിൽ സന്മനസ്സുകളുടെ സഹായം ആവശ്യമാണ്.
Praveen Kumar PR
Kerala Gramin Bank
Acc: 40692101011906
IFSC: KLGB0040692
Branch: Kodungoor
GPay Number: +91 98959 82052

- Advertisement -



Comments are closed, but trackbacks and pingbacks are open.