വർഷിപ്പ് സെന്റർ കോളേജ് ഓഫ് തിയോളജിയുടെ സെമിനാർ നാളെ

വാർത്ത: കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

ഷാർജ : വർഷ സെന്റർ കോളേജ് ഓഫ് തിയോളജി ഒരുക്കുന്ന സെമിനാർ സെപ്റ്റംബർ 10, ബുധനാഴ്ച, നാളെ വൈകിട്ട് 7 30 മുതൽ 10 വരെ ഷാർജ വർഷി സെന്റർ ഹാൾ നമ്പർ 1 ൽ നടക്കും. കോളേജ് രജിസ്റ്ററർ റവ.റോയ് ജോർജ് സെമിനാർ ഉദ്ഘാടനം ചെയ്യും. സിസ്റ്റർ സുരേന്ദ്രർ കൗർ ലാൽ, ഡൽഹി, *അച്ചടി യിൽ സത്യം : വിശ്വാസത്തിന്റെയും പത്രപ്രവർത്തനത്തിന്റെയും ഒരു ദിനം ( Truth in Print : A Day of Faith & Journalism) എന്ന* വിഷയത്തിൽ ക്ലാസുകൾ നയിക്കും.

ന്യൂഡൽഹി ആസ്ഥാനമായുള്ള ഒരു പത്രപ്രവർത്തകയും വനിതാ നേതാവുമാണ് സുരേന്ദ്രർ കൗർ ലാൽ. ഒരു സിക്ക് പശ്ചാത്തലത്തിൽ നിന്നു കൗമാര പ്രായത്തിൽ ക്രിസ്തുവിനായി ജീവിതം സമർപ്പിച്ചു. 22 വർഷത്തിലേറെ ആയി നാല് ഭൂഖണ്ഡങ്ങൾ ഉടനീളം പാസ്റ്റർമാരുടെയും വനിതകളുടെയും സമ്മേളനത്തിലും അവർ ഒരു പ്രഭാഷകയും കൗൺസിലറുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 23 വർഷത്തിലധികം പത്രപ്രവർത്തന പ്രവർത്തനത്തിൽ ക്രിസ്ത്യാനിറ്റി റ്റുഡേ, മോർണിംഗ് സ്റ്റാർ ന്യൂസ്, ക്രിസ്ത്യൻ ടുഡേ എന്നിവയ്ക്കായി മതം രാഷ്ട്രീയം ആത്മീയത എന്നിവയെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഗ്ലോബൽ ക്രിസ്ത്യൻ ന്യൂസ് ഓപ്പൺ ഡോർ ഇന്ത്യൻ നാഷണൽ ഇവാഞ്ചലിക്കർ ഫെലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവരും അവർ നേതൃത്വം വഹിച്ചിട്ടുണ്ട്.WCCT കൊയർ വർഷിപ്പ് നയിക്കും. സെമിനാറിന് കോളേജ് ഡീൻ റവ. ഡോ. സൈമൺ ചാക്കോ, ഹെഡ് ഓഫ് ദി ഫാക്കൾട്ടി റവ. ഷൈനോജ് നൈനാൻ എന്നിവർ നേതൃത്വം നൽകും.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading