ലിഫ്റ്റ് കാനഡ ‘വുമൺ എംപവറിങ് കോൺഫറൻസ് – SHE 2025′ ടൊറൻ്റോയിൽ നടന്നു

ടോറോന്റോ: ലിഫ്റ്റ് കാനഡ ഒരുക്കിയ ‘വുമൺ എംപവറിങ് കോൺഫറൻസ് – SHE 2025’ (Success, Honor, Empower) ടൊറോന്റോ കേരള ക്രിസ്ത്യൻ അസംബ്ലിയിൽ (KCA Toronto) വച്ച് സെപ്റ്റംബർ 6, 2025 ശനിയാഴ് രാവിലെ 10 മുതൽ 2 മണിവരെ അനുഗ്രഹീതമായി നടന്നു. ഈ കോൺഫറൻസിൽ പ്രശസ്ത സൈക്കോളജിസ്റ്റ് ഡോക്ടർ മറീന വെസ്‌ലി , സിസ്റ്റർ ബിൻസി സാമുവൽ ഫിലാഡൽഫിയ എന്നിവർ ‘വൈകാരിക ക്ഷേമവും, മാനസീക ആരോഗ്യവും, ആത്മീക വളർച്ചയും എന്നീ വിഷയങ്ങളെ ആസ്‌പദമാക്കി സംസാരിച്ചു. ഈ മീറ്റിങ്ങിൽ സിസ്റ്റർ ആൻസി ഫിന്നി, ലണ്ടൻ, അധ്യക്ഷത വഹിച്ചു. സംഗീതത്തിന്റെ മാധുര്യവും കലാ രംഗത്തിന്റെ ഗംഭീരതയും ഒത്ത് ചേർന്നപ്പോൾ സിസ്റ്റർ ഹന്ന പീറ്ററിന്റെ ഗാനവും സിസ്റ്റർ ഗ്രേസ് പുന്നൂസിന്റെ വാദ്യ വിസ്മയവും വ്യത്യസ്ത അനുഭവമായി. ഒന്റാരിയോയിലെ വിവിധ സഭകളിൽ നിന്നും ധാരാളം സഹോദരിമാർ ഈ കോൺഫറൻസിൽ പങ്കെടുത്തു. ഈ കോൺഫറൻസിൽ വച്ച് ഒന്റാറിയോയിലെ വിവിധ സഭകളിലെ ശുശ്രൂഷകന്മാരുടെ സഹധർമ്മിണിമാരെ അവരുടെ സേവനങ്ങളെ മാനിച്ച് ആദരിച്ചു. ഈ കോൺഫറൻസിന് വേദിയായ കേരള ക്രിസ്ത്യൻ അസംബ്ലി നേതൃത്വത്തോട് ലിഫ്റ്റ് കാനഡയുടെ സംഘാടകർ നന്ദി പ്രകാശിപ്പിച്ചു. ഈ കോൺഫ്രൻസിൽ കടന്നുവന്ന സഹകാരികളുടെ ആവശ്യപ്രകാരം തുടർന്നുള്ള വർഷങ്ങളിലും ഈ കോൺഫറൻസ് നടത്തുവാൻ ലിഫ്റ്റ് കാനഡ തീരുമാനിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading