ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തമിഴ്നാട് സ്റ്റേറ്റ് പാസ്റ്റേഴ്സ് കോൺഫ്രൻസ് തിങ്കളാഴ്ച ആരംഭിക്കും

തമിഴ്നാട് : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തമിഴ് നാട് സ്റ്റേറ്റ് പാസ്റ്റേഴ്സ് കോൺഫ്രൻസ് ആഗസ്റ്റ് 25 തിങ്കൾ മുതൽ 27 ബുധൻ വരെ തേനി ജീസസ് ഗാർഡനിൽ നടക്കും. നാഷണൽ പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ് ഉദ്ഘാടനം ചെയ്യുന്ന കോൺഫ്രൻസിൽ ഇന്റർനാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ ഏബ്രഹാം ജോസഫ് , ഇന്റർനാഷണൽ സെക്രട്ടറി പാസ്റ്റർ ജോൺ തോമസ്, മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി.ജെ തോമസ്സ് , മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ പി വി ചെറിയാൻ, പാസ്റ്റർമാരായ കെ വി ഷാജു, സാം തോമസ്,  തോമസ് ചാക്കോ തുടങ്ങിയവർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം കൊടുക്കും.  ‘നടുന്നവനും നനക്കുന്നവനും വളരുമാറാക്കുന്ന ദൈവവും’ എന്നതാണ് ഈ വർഷത്തെ തീം. കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായി  പാസ്റ്റർമാരായ ജോർജ്ജ് മാത്യു, ടി വൈ ജെയിംസ്, ബിനു ഏബ്രഹാം, ജോബി ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading