പാ. തോമസ് ജോര്‍ജിന്റെ ഭാഗത്ത് ന്യായം ഉണ്ടെങ്കില്‍ പിന്തുണക്കും ഭരണകൂടം വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്നത് ശരിയല്ല’; യൂഹാനോൻ മാർ ദീയസ്‌കോറോസ് മെത്രപൊലീത്ത
നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത സംഭവത്തിൽ പാസ്റ്റര്‍ തോമസ് ജോര്‍ജിന്റെ ഭാഗത്ത് ന്യായം ഉണ്ടെങ്കില്‍ പിന്തുണക്കും, ഭരണകൂടം വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്നത് ശരിയല്ലന്നും യൂഹാനോൻ മാർ ദീയസ്‌കോറോസ്. ക്രൈസ്തവർക്കെതിരെയുള്ള ആൾക്കൂട്ട ആക്രമണങ്ങളിൽ ഭരണകൂടം ഒത്താശ ചെയ്യുന്നത് ദൗർഭാഗികരമാണ്. ആരെങ്കിലും കൊടുന്ന കേസുകൾ തെളിവില്ലാതെ ജാമ്യമില്ലാ വകുപ്പിൽ ഉൾപ്പെടുത്തി അകത്താക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. പാസ്റ്ററുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ തെളിവോടെ വേണം കേസെടുക്കേണ്ടതെന്നും മെത്രപോലിത്ത പറഞ്ഞു.
ഇടുക്കി കട്ടപ്പന സ്വദേശിയായ 21 വര്‍ഷമായി രാജസ്ഥാനിലെ ദൗസയില്‍ പാസ്റ്റര്‍ ആയി സേവനം ചെയ്ത് വരികയാണ് പാസ്റ്റർ തോമസ് ജോര്‍ജിനെതിരെ ജൂലൈ 15 നാണ് രാജസ്ഥാന്‍ പൊലീസ് കേസ് എടുത്തത്. മതസ്പര്‍ദ്ധ വളര്‍ത്തുക, മതവിശ്വാസത്തെ അപമാനിക്കുക, വിദ്വേഷ പ്രചരണം അടക്കം ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
21 വര്‍ഷമായി രാജസ്ഥാനിലെ ദൗസയില്‍ ന്നു അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ പാസ്റ്റര്‍ ആയി സേവനം ചെയ്ത് വരികയാണ് തോമസ് ജോര്‍ജ്. പ്രാര്‍ത്ഥനക്കിടെ പള്ളി പൊളിക്കാന്‍ ബജ്‌റഗ്ദള്‍, ആര്‍എസ്എസ്, ബിജെപി, ഹനുമാന്‍സേന പ്രവര്‍ത്തകര്‍ എത്തിയെന്നും പൊലീസ് എത്തി ഇടപെട്ടാണ് അന്തരീക്ഷം ശാന്തമാക്കിയതെന്നും തോമസ് ജോര്‍ജ് പറഞ്ഞു. പിന്നീട് ആറാം തിയ്യതി അഞ്ഞൂറോളം പ്രവര്‍ത്തകര്‍ ജെസിബിയുമായി പള്ളി പൊളിക്കാന്‍ എത്തിയെന്നും തോമസ് ജോര്‍ജ് പറയുന്ന
‘ ഇത് കള്ളക്കേസാണ്, താൻ ആരെയും മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്നും അവിടേക്ക് ആളുകള്‍ പ്രാര്‍ത്ഥനയ്ക്കായി എത്തുന്നുവെന്ന് മാത്രമണെന്നും തന്റെ ഈ പ്രതിസന്ധിയിൽ ആരും പിന്തുണയ്ക്കുന്നില്ലെന്നും പാസ്റ്റർ. തോമസ് ജോര്‍ജ് പറഞ്ഞു.

- Advertisement -



Comments are closed, but trackbacks and pingbacks are open.