ക്രൈസ്തവ പീഡനങ്ങൾക്കെതിരെ ഞായറാഴ്ച്ച പെരിങ്ങരയിൽ റാലിയും സമ്മേളനവും

പെരിങ്ങര: ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന ക്രൈസ്തവ പീഡനങ്ങൾക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി വിവിധ ക്രൈസ്തവ സഭകളുടെ സഹകരണത്തോടെ നാളെ (3/8/2025, ഞായർ) 3.30ന് പെരിങ്ങരയിൽ റാലിയും പൊതുസമ്മേളനവും നടക്കും.

തിരുവല്ല റോഡിലെ മൂവിടത്തുപടി ജംക്ഷനിൽ നിന്നും റാലി തുടങ്ങും. 4.30ന് പെരിങ്ങര ജംക്ഷനിൽ പൊതുസമ്മേളനം ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. ഡോ. ഏബ്രഹാം മാർ യൂലിയോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. ഐക്യ ക്രൈസ്തവ കൂട്ടായ്മ ഭാരവാഹികളായ ഫാ. സന്തോഷ് അഴകത്ത്, ഫാ.ഡോ കുര്യൻ ദാനിയേൽ, സിസ്റ്റർ ആൻ മേരി എന്നിവർ പ്രഭാഷണം നടത്തും. ജോജി ഐപ്പ് മാത്യൂസ് പ്രമേയം അവതരിപ്പിക്കും. വിവിധ സഭകളിൽ നിന്നും വിശ്വാസികൾ പങ്കെടുക്കുമെന്ന് കോ-ഓർഡിനേറ്റർമാരായ ജേക്കബ് തോമസ് തെക്കേപ്പുരയ്ക്കൽ, ക്രിസ്റ്റഫർ ഫിലിപ്പ് എന്നിവർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.