ഭാവന: മായ താഴ്‌വാര…| തോമസ് സി. തോമസ്

 

ഭാവന :  തോമസ് സി. തോമസ്

തിരക്ക് കുറഞ്ഞ ആ നാൽക്കവലയിൽ ബസ് ൽ നിന്നിറങ്ങുമ്പോൾ സമയം രണ്ടുമണി കഴിഞ്ഞിരുന്നു, അയാൾ കുന്നിൻ മുകളിലെ റബർ തോട്ടത്തിൽ ഉള്ള വീടിനെ ലക്ഷ്യം ആക്കി വേഗത്തിൽ നടന്നു, തോട്ടത്തിലെ കൽ പടവുകൾ കയറുമ്പോൾ ചില ഓർമ്മകൾ അയാളുടെ മനസ്സിൽ കടന്നുവന്നു, ഒന്നും ആലോചിക്കേണ്ട എല്ലാം മറക്കണം ഇനി ഒരു പുതിയ ജീവിതം ആരംഭിക്കണം അയാൾ മനസ്സിൽ തീരുമാനിച്ചു.മുറ്റത്തെത്തുമ്പോൾ കതകുകൾ അടഞ്ഞു കിടന്നെങ്കിലും അടുക്കളയിൽ പാത്രങ്ങൾ കഴുകുന്ന ശബ്ദം കേൾക്കാൻ ഉണ്ടായിരുന്നു.കതകുകൾ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു അയാൾ മെല്ലെ കതകു തുറന്നു സ്വീകരണമുറിയിലെ കസേരയിൽ ഇരുന്നു, എന്താണ് പറയേണ്ടത് എങ്ങനെ യാണ് ക്ഷണിക്കേണ്ടത് അയാൾ ചിന്തയിലാണ്ടു, അല്ല ഇതാരാ അച്ചായൻ എപ്പോൾ വന്നു, ഞാൻ നോക്കിയിരിക്കുവായിരുന്നു, അവളുടെ ശബ്ദം അയാൾ ഒരു ഞെട്ടലോ ടെയാണ് കേട്ടത്, “നീ എവിടെയായിരുന്നു ഇത് വരെ, നിനക്കെന്താണ് പറ്റിയത് ” അയാൾ അത്രയും എങ്ങനെയോ ചോദിച്ചു, അവൾപരസ്പരബന്ധമില്ലാതെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു അയാൾക്കൊന്നും മനസിലായില്ല, അവൾ ഒരു ദിവസം ഇവിടെ വന്നപ്പോൾ അവളുടെ ചേച്ചി അവൾക്ക് ദുബായ് ലേക്ക് ഒരു വിസ അയച്ചു തന്നത് ഇവിടെ കിടപ്പുണ്ടായിരുന്നെന്നും ഉടനെ പോകേണ്ടത് കൊണ്ട് തന്നെയോ കുഞ്ഞുങ്ങളെയോ അറിയിക്കാൻ കഴിഞ്ഞില്ലെന്നും ഇന്നലെ യാണ് ദുബായ് ൽ നിന്ന് വന്നതെന്നും വന്നപ്പോൾ മുതൽ തന്റെ വരവ് പ്രതീ ക്ഷിച്ചിരിക്കുവായിരുന്നെന്നും എന്തൊക്കെയോ അവൾ പറഞ്ഞു, ” നമ്മുടെ കുഞ്ഞുങ്ങൾ എവിടെ, മോൾ രണ്ടാം ക്ലാസ്സിൽ ആയിരിക്കുമല്ലോ, മോൻ വളർന്നോ അവൻ നടക്കാൻ തുടങ്ങിയോ, എന്നെ അന്വേഷിക്കുമോ “വാത്സല്യത്തോടെയുള്ള ചോദ്യങ്ങൾ ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു, അവൾ തന്നെയും കുട്ടികളെയും അറിയിക്കാതെ ദുബായ് ൽ ചേച്ചി യുടെ ഒപ്പം പോയിരുന്നു എന്ന് പറഞ്ഞിട്ടും അയാൾക്ക് അവളോട് ഒരു ദേഷ്യവും തോന്നിയില്ല, വർഷങ്ങൾക്ക് ശേഷം അവളെ തിരിച്ചു കിട്ടിയ സന്തോഷം ആയിരുന്നു അയാൾക്ക്,” നീ മരിച്ചു എന്ന് കേട്ട് ഞാൻ വേറെ വിവാഹം കഴിക്കാൻ പോകുകയാണ്, അതിന് നിന്റെ മാതാപിതാക്കളെ ക്ഷണിക്കാൻ വന്നതാണ് ഞാൻ ” അവളുടെ മുഖത്ത് നോക്കാതെ യാണ് അയാൾ അത്രയും പറഞ്ഞത്, അവളുടെ മുഖത്ത് നോക്കാനുള്ള ശക്തി ഇല്ലായിരുന്നു അയാൾക്ക്, “ഞാൻ മരിക്കുന്നത് അച്ചായൻ കണ്ടോ” എന്ന അവളുടെ ചോദ്യത്തിന് അയാൾക്ക് മറുപടി ഇല്ലായിരുന്നു, ആരോ പറയുന്നത് കേട്ട് അവൾ മരിച്ചു എന്ന് കരുതി വീണ്ടും വിവാഹം ചെയ്യാൻ തീരുമാനിച്ചതിൽ അയാൾക്ക് കുറ്റബോധം തോന്നി, അവൾ വേഗം പോയി സാരിയും ഉടുത്തു ഒരു ബാഗും എടുത്തുവന്നു, കുഞ്ഞുങ്ങളെ കാണാനുള്ള ധൃതി ആയിരുന്നു അവൾക്ക്, ഇപ്പോൾ തന്നെ ഇവളെയും കൂട്ടി താൻ വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടിയുടെ വീട്ടിൽ ചെന്ന് തനിക്ക് പറ്റിയ അബദ്ധം പറയണം അയാൾ തീരുമാനിച്ചു,കുട്ടികൾ അയാളുടെ സഹോദരിയുടെ കൂടെയാണെന്നും അവരെയും കൂട്ടി തങ്ങളുടെ ഭവനത്തിലേക്ക് പോകാമെന്നും അയാൾ പറഞ്ഞു, അവൾ വളരെ നാളുകൾ ആയി വീടിനു വെളിയിൽ ഇറങ്ങാറില്ലെന്നും വെയിൽ ഏല്ക്കാൻ പറ്റില്ലെന്നും പറഞ്ഞപ്പോൾ, അവൾ ഇതുവരെ പറഞ്ഞതെല്ലാം കള്ളം ആണല്ലോ എന്നയാൾ സംശയിച്ചു, അയാൾഒരു കുഞ്ഞിനെ എന്നത് പോലെ അവളെ തോളിൽ എടുത്തു ഒരു കയ്യിൽ അവളുടെ ബാഗും എടുത്തു, വാതിൽ ചാരി വെളിയിൽ ഇറങ്ങി, റബർ തോട്ടത്തിലെ പടവുകൾ ഇറങ്ങുമ്പോൾ ആ താഴ്‌വരയിൽ എവിടെയോ ഒരു പ്രത്യാശ ഗാനത്തിന്റെ അലകൾ ഉയരുന്നുണ്ടായിരുന്നു, ” കൂടാരമാം ഭവനം അ ഴിഞ്ഞാൽ കൈപ്പണി അല്ലാത്ത നിത്യഭവനമെൻ നാഥൻ ഒരുക്കീടുന്നു മുത്തു മണികളാലെ നിർമ്മിതമാം പുര ത്തിൽ കർത്തനോ ടൊത്തു മോദാൽ വാസം ചെയ്യുന്നതോർത്താൽ പ്രത്യാശഏറിടുന്നേ ” ആ ഗാനം കേട്ടപ്പോൾ അയാൾ അവിടെ നിന്നു, ഈ ഗാനം ആദ്യമായി കേട്ട ദിവസം അയാളുടെ മനസ്സിൽ കടന്നു വന്നു, അവൾ പെട്ടന്ന് അയാളുടെ തോളിൽ നിന്നും ചാടി ഇറങ്ങി അയാളെ നോക്കി പുഞ്ചിരിച്ചു, ഈ ഗാനം മുൻപ് കേട്ടദിവസം ഓർമ്മയുണ്ടോ അവളുടെ ചോദ്യം കേട്ടപ്പോൾ അയാൾ അത്ഭുതത്തോടെ അവളെ നോക്കി, അവൾ ആ താഴ്‌വര യിലേക്ക് വേഗത്തിൽ നീങ്ങി, അവിടെ ധാരാളം ചിത്രശലഭങ്ങൾ പാറു ന്നുണ്ടായിരുന്നു, ധാരാളം പുഷ്പങ്ങൾ നിറഞ്ഞു നിന്നിരുന്നു, അവിടെ നിന്നായിരുന്നു ആ ഗാനം ഉയർന്നത്, അവൾ തിരിഞ്ഞു കൈകൾ വീശി യാത്ര പറഞ്ഞു ആ താഴ്‌വരയിൽ മറഞ്ഞു,നീ പോകരുത് അയാൾ ഉറക്കെ നിലവിളിച്ചു.എന്താ ഇന്നും സ്വപ്നം കണ്ടോ ഇത് പതിവാണല്ലോ ഇപ്പോൾ ജോലിക്ക് പോകണ്ടേ സമയം 7 മണി ആയി എഴുനേൽക്കുന്നില്ലേ റൂം മേറ്റ്‌ ന്റെ സ്നേഹത്തോടെയുള്ള ശ്വാസന കേട്ടാണ് അയാൾ കണ്ണ് തുറന്നത്, സ്വപ്നം ആയിരുന്നല്ലോ അയാൾ വേദന യോടെ ഓർത്തു, തന്റെ കിടക്കയ്ക്കരികിൽ വെച്ചിരിക്കുന്ന അവളുടെ ചിത്രത്തിലേക്ക് അയാൾ നോക്കി, അത് അയാളെ ആ ശ്വസിപ്പിക്കുന്നത് പോലെ അയാൾക്ക് തോന്നി, താൻ ഈ രാജ്യത്ത് വന്നു ഒരു വർഷം ആയപ്പോൾ അവൾക്ക് നാട്ടിൽ ഒരു അപകടം പറ്റിയതും താൻ ഉടൻ പുറപ്പെട്ടതും പറക്ക മുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും തന്നെ ഏൽപ്പിച്ചു അവൾ യാത്ര ആയതും അയാളുടെ മനസ്സിൽ തെളിഞ്ഞു വന്നു, ഇന്ന് അവൾ പോയിട്ട് രണ്ട് വർഷം തികയുന്നു, അയാൾ തേങ്ങി കരയാൻ തുടങ്ങി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.