ഹൈദരാബാദ് ചർച്ച് ഓഫ് ഗോഡ് ബാലനഗർ ദൈവസഭയ്ക്ക് പുതിയ ആരാധനാലയം
ഹൈദരാബാദ് : പാസ്റ്റർ ബിജോ വി. കുര്യൻ കഴിഞ്ഞ പതിനെട്ടു വർഷമായി ശുശ്രൂഷിച്ചുകൊണ്ടിരിക്കുന്ന ബാലനഗർ ദൈവസഭ അൽ വൽ എന്ന സ്ഥലത്ത് ലഭിച്ച ആരാധനാലയത്തിൽ കൂട്ടായ്മ ആരംഭിച്ചു. ജൂൺ ഇരുപത്തി ഒമ്പതിന് പാസ്റ്റർ ബിജോ വി. കുര്യന്റെ അധ്യക്ഷതയിൽ പ്രാരംഭ സഭായോഗം അനുഗ്രഹീതമായി നടന്നു. ഇവാ. ജോൺ മാത്യു പ്രാർത്ഥിച്ചു യോഗം ആരംഭിച്ചു. ഇവാ. സാം പീറ്റർ സങ്കീർത്തനം വായിച്ചു പ്രബോധിപ്പിച്ചു. ഹൈദരാബാദ്- സെക്കന്ദരബാദ് ഡിസ്ട്രിക്ട് പാസ്റ്ററായിരിക്കുന്ന പാസ്റ്റർ റെജി പുന്നൂസ് മുഖ്യസന്ദേശം നൽകി ആലയം ദൈവനാമമഹത്വത്തിനായി സമർപ്പിച്ചു. ബ്രദർ.ബെന്നി ചാക്കോ, ബ്രദർ ബിനോ വി. കുര്യൻ, ബ്രദർ.ഷാജി മാത്തച്ചൻ , ഇവാ. റ്റി.എം. ജോസഫ് എന്നിവർ ആശംസകൾ അറിയിക്കുകയും തുടർന്ന് പാസ്റ്റർ ബിജോ വി. കുര്യൻ കടന്നുവന്ന എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു. ഡോ. ജിൻസ് സ്റ്റീഫന്റെ പ്രാർത്ഥനയോടും പാസ്റ്റർ റെജി പുന്നൂസിന്റെ ആശീർവാദത്തോടും കൂടെ സഭായോഗം സമാപിച്ചു.
Contact No:9491379887

- Advertisement -

Comments are closed, but trackbacks and pingbacks are open.