ചെറു ചിന്ത: ആശ്വാസമായി എന്നും കൂടെ യേശു നാഥൻ | രാജി ബെന്നി

ചെറു ചിന്ത: രാജി ബെന്നി.

മുപ്പത്തിയെട്ട് വർഷമായി രോഗം പിടിച്ചു കിടന്ന ആ മനുഷ്യനോട് യേശു ചോദിക്കുന്നു നിനക്ക് സൗഖ്യം ആകുവാൻ മനസ്സുണ്ടോ ? പക്ഷേ ചോദ്യത്തിന് തക്കതായ ഉത്തരം അല്ല ആ മനുഷ്യൻ യേശുവിനോട് പറയുന്നത് വളരെ വ്യത്യസ്തമായ ഒരു മറുപടി എനിക്ക് ആരുമില്ല. അവൻ കിടക്കുന്നതു യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞു: “നിനക്കു സൌഖ്യമാകുവാൻ മനസ്സുണ്ടോ ” എന്നു അവനോടു ചോദിച്ചു. രോഗി അവനോടു: യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്കു ആരും ഇല്ല; ഞാൻ തന്നേ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്കു മുമ്പായി ഇറങ്ങുന്നു എന്നു ഉത്തരം പറഞ്ഞു. (യോഹന്നാൻ 5:6-7) പലപ്പോഴും നമ്മുടെ ജീവിത സാഹചര്യത്തിലും എല്ലാവരും കൈവിട്ട അകന്നു പോകുമ്പോൾ നമ്മളും പറയുന്ന ഒരു കാര്യമാണിത്

എനിക്ക് ആരുമില്ല. പ്രിയ സ്നേഹിതരെ നിങ്ങൾ ഈ അവസ്ഥയിലൂടെ ആയിരിക്കാം ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്,
രോഗങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, പ്രതികൂല സാഹചര്യങ്ങൾ മുതലായവയിൽ കൂടി കടന്നു പോകുന്നതുമൂലം ഉളവാകുന്ന വേദനയേക്കാൾ വലുതായിരിക്കും ആരുമില്ല എന്ന ചിന്തയിൽ നിന്ന് ഉണ്ടാകുന്ന വേദന. ഒന്നു തലചായ്ക്കുവാൻ ആശ്വാസം പകരുവാൻ ആരുമില്ല എന്ന് ഹൃദയം നീറുമ്പോൾ എല്ലാ പ്രതീക്ഷകളും അസ്തമിക്കുമ്പോൾ കൂടെ നിന്നവർ അകന്നു പോകുമ്പോൾ ഒറ്റപ്പെടലിന്റെ വേദനയിൽ ഹൃദയം നീറുമ്പോൾ
ആശ്വാസമായി അരുമ നാഥൻ അരികിൽ വരും.. യേശുവിലേക്ക് നിങ്ങളുടെ ഹൃദയം പകരൂ മനസ്സിൽ സമാധാനം യേശു പകരും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.