യു.പി.യിൽ മതപരിവർത്തനം ആരോപിച്ച് മലയാളി പാസ്റ്ററെ അറസ്റ്റ് ചെയ്തു

ലഖ്നൗ: ഉത്തർപ്രദേശിൽ പട്ടികജാതിക്കാരെ പ്രലോഭിപ്പിച്ച് മതപരിവർത്തനം നടത്താൻ ശ്രമിച്ചുവെന്നാരോപിച്ച് മലയാളി പാസ്റ്റർ ഉൾപ്പെടെ രണ്ട് പേരെ ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്‌തു. ബജ്‌രംഗ്ദൾ പ്രവർത്തകൻ്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്. നിലവിൽ സാഹിബാബാദിൽ താമസിക്കുന്ന വിനോദ് കുഞ്ഞുമോൻ, ഗസിയാബാദിലെ രാഹുൽ വിഹാറിൽ താമസിക്കുന്ന പ്രേംചന്ദ് ജാതവ് എന്നിവരെയാണ് ഞായറാഴ്ച അറസ്റ്റ് ചെയ്‌തത്. എന്നാൽ മതപരിവർത്തനം നടന്നിട്ടില്ലെന്നും എല്ലാ ഞായറാഴ്ചയും ജാവിൻ്റെ വീട്ടിൽ പ്രാർഥനകൾ മാത്രമേ നടന്നിരുന്നുള്ളുവെന്നും അയൽവാസികൾ പറഞ്ഞു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വരെ പണം നൽകി ക്രിസ്‌തുമതത്തിലേക്ക് ചേർക്കാൻ പാസ്റ്റർ വിനോദ് ശ്രമിച്ചു എന്നാണ് പ്രാദേശിക ബജ്രംഗ്ദൾ പ്രവർത്തകരുടെ ആരോപണം. എന്നാൽ പാസ്റ്റർ പണം നൽകി മതപരിവർത്തനം നടത്തിയെന്ന് തെളിയിക്കുന്നതിന് ആവശ്യമായ തെളിവൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് എസിപി പ്രീയർഷി പാൽ പറഞ്ഞതായി ദ ഇന്ത്യൻ എക്സ‌്പ്രസ് റിപ്പോർട്ട് ചെയ്തു‌. പ്രേംചന്ദ് ജാതവിൻ്റെ വീട്ടിൽ വെച്ച് മതപരിവർത്തനം നടത്തിയെന്നാണ് പരാതിക്കാരനായ ബജ്‌രംഗ്ദൾ പ്രവർത്തകൻ പ്രബാൽ ഗുപ്ത‌തയുടെ ആരോപണം. വർഷങ്ങൾക്ക് മുമ്പ് ക്രിസ്‌തുമതത്തിലേക്ക് ചേർന്ന വ്യക്തിയാണ് പ്രേംചന്ദ്. പണം വാങ്ങി മതപരിവർത്തനം നടത്താൻ പാസ്റ്ററിന് വേണ്ട ഒത്താശകൾ ഇയാൾ ചെയ്യുന്നുവെന്നാണ് പരാതിയിൽ ഗുപ്ത്‌ത ആരോപിക്കുന്നത്. മതപരിവർത്തനം നടക്കുന്നുണ്ടെന്ന് ആരോപിച്ചിരുന്ന ഒറ്റനില വീട് അടച്ചുപൂട്ടുകയും ഗേറ്റുകൾക്ക് തകർക്കുകയും ചെയ്‌തിട്ടുണ്ട്. 30 വർഷങ്ങൾക്ക് മുൻപാണ് ജാതവ് ഈ വീട് നിർമിച്ചതെന്ന് അയൽക്കാരനായ സതീഷ് ആനന്ദ് പറഞ്ഞു. മതപരിവർത്തന ആരോപണങ്ങൾ ഇദ്ദേഹം നിഷേധിക്കുകയും ചെയ്തു. പ്രേംചന്ദ് ജാതവിൻ്റെ വീട്ടിൽ വെച്ച് മതപരിവർത്തനം നടത്തിയെന്നാണ് പരാതിക്കാരനായ ബജ്‌രംഗ്ദൾ പ്രവർത്തകൻ പ്രബാൽ ഗുപ്ത‌തയുടെ ആരോപണം. വർഷങ്ങൾക്ക് മുമ്പ് ക്രിസ്‌തുമതത്തിലേക്ക് ചേർന്ന വ്യക്തിയാണ് പ്രേംചന്ദ്. പണം വാങ്ങി മതപരിവർത്തനം നടത്താൻ പാസ്റ്ററിന് വേണ്ട ഒത്താശകൾ ഇയാൾ ചെയ്യുന്നുവെന്നാണ് പരാതിയിൽ ഗുപ്ത ആരോപിക്കുന്നത്. മതപരിവർത്തനം നടക്കുന്നുണ്ടെന്ന് ആരോപിച്ചിരുന്ന ഒറ്റനില വീട് അടച്ചുപൂട്ടുകയും ഗേറ്റുകൾക്ക് തകർക്കുകയും ചെയ്‌തിട്ടുണ്ട്. 30 വർഷങ്ങൾക്ക് മുൻപാണ് ജാതവ് ഈ വീട് നിർമിച്ചതെന്ന് അയൽക്കാരനായ സതീഷ് ആനന്ദ് പറഞ്ഞു. മതപരിവർത്തന ആരോപണങ്ങൾ ഇദ്ദേഹം നിഷേധിക്കുകയും ചെയ്‌തു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading