സ്റ്റാൻലി ജോർജിന് ഗ്ലോബൽ ഇന്ത്യൻ പുരസ്കാരം

ഹൂസ്റ്റൺ: അമേരിക്കൻ രാഷ്ട്രീയ തന്ത്രജ്ഞനും മനുഷ്യാവകാശ പ്രവർത്തകനുമായ സ്റ്റാൻലി ജോർജിന് ഗ്ലോബൽ ഇന്ത്യൻ പൊളിറ്റിക്കൽ എക്സ‌ലൻസ് പുരസ്കാരം.ഹൂസ്റ്റനിൽ നടന്ന ഇൻഡോ അമേരി ക്കൻ ഫെസ്റ്റിലാണ് അമേരിക്കൻ രാഷ്ട്രീയ,ഭരണ രംഗങ്ങളിലെ ശക്തമായ ഇടപെടലുകൾക്കും, മനുഷ്യാവ കാശ, മതസ്വാതന്ത്യ്ര പ്രവർത്തന രംഗങ്ങളിലെ സംഭാവനകൾക്കും പുരസ്ക‌ാരം നൽകി ആദരിച്ചത്.

ഗ്ലോബൽ ഇന്ത്യൻ ‘കർമ്മ ശ്രേഷ്ഠ’ പുരസ്കാരം നേടിയ മു തിർന്ന കോൺഗ്രസ് നേതാവും പ്രവർത്തകസമിതി അംഗവുമായ രമേശ് ചെന്നിത്തല, ഹൂസ്റ്റൻ സി റ്റി, കൗണ്ടി ജനപ്രതിനിധികൾ, ഇ ന്ത്യൻ പ്രവാസി സംഘടനാ നേതാക്കൾ പങ്കെടുത്തു. ഗ്ലോബൽ ഇന്ത്യൻസ് ന്യൂസ് ചെയർമാൻ ജെയിംസ് കൂടൽ, ജീമോൻ റാന്നി തുടങ്ങിയവർ നേതൃത്വം നൽകി.
ബാലജനസഖ്യം, കെ.എസ്‌,പി വൈ പി എ സംഘടനകളി ലൂടെ പൊതുപ്രവർ ത്തനം തുടങ്ങിയ സ്റ്റാൻലി ജോർജ്,പ്ര സിഡന്റ് ഡൊണാൾ ഡ് ട്രംപിന്റെ ‘കാപെ യിൻ സ്റ്റാറ്റർജി’ സംഘത്തിലും റിപ്പബ്ലിക്കൻ പാർട്ടി ദേശീയ ഉപദേ ശക സമിതിയിലും ഏക ഇന്ത്യൻ വംശജനാണ്.

അമേരിക്കയിലെ ഇന്ത്യൻ ക്രിസ്ത്യൻ പൊതു സംഘടനയായ ഫിയോക്കോണ അഡ്വക്കസി ഡയറക്ടറായും, അന്തർദേശീയ സം ഘടനയായ എക്ലീസിയ യുണൈറ്റഡ് ഇന്റർനാഷണൽ വൈസ് ചെയർമാനായും, മനുഷ്യാവകാശ,മതസ്വാതന്ത്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading