ക്രൈസ്തവ കലാകാരന്മാരുടെ കൂട്ടായ്മയായി ബിഎബിസി.

ദുബായ്: ക്രൈസ്തവ കലാകാരന്മാരെയും ഡിസൈനർമാരെയും ചേർത്തുകൊണ്ടു ബ്രിംഗ് ആർട്ട് ബാക്ക് ടു സിറ്റി (ബിഎബിസി) എന്ന കൂട്ടായ്മ ആരംഭിച്ചു. പരസ്പര പ്രോത്സാഹനം, സഹകരണം, അവസരം പങ്കിടൽ എന്നിവ വളർത്തിയെടുക്കുന്നതിനാണ് ഈ ഉദ്യമം. വിഷ്വൽ ആർട്ടിസ്റ്റ്, ചിത്രകാരൻ, ആനിമേറ്റർ, ഫാഷൻ ഡിസൈനർ, കരകൗശല വിദഗ്ദ്ധൻ, എഴുത്തുകാരൻ, കാർട്ടൂണിസ്റ്റ്, ആർക്കിടെക്റ്റ്, ആനിമേറ്റർ, വീഡിയോഗ്രാഫർ, ഫോട്ടോഗ്രാഫർ, കവി, വോയ്‌സ് ആർട്ടിസ്റ്റ്, പാചകകാരൻ തുടങ്ങിയവർക്കെല്ലാം ഗ്രൂപ്പിൽ അംഗമാകാം. അംഗങ്ങൾക്കു സേവനരംഗങ്ങൾ ഒരുക്കാനും ഫ്രീലാൻസ് പ്രവർത്തനങ്ങൾക്കും ഇത് അവസരമൊരുക്കും. കലാരംഗത്തു തങ്ങൾക്കുള്ള ദൈവവിളിയെക്കുറിച്ച് ആഴമായ ബോധ്യമുള്ളവർക്കു കൂട്ടായ്മയുമായി ബന്ധപ്പെടാവുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading