വൈ.എം.സി.എ സ്ഥാപക ദിനാചരണം പുനലൂർ സബ് റീജൻ പുനരർപ്പണ പ്രാർത്ഥന ദിനമായി ആചരിച്ചു

മണ്ണൂർ: വൈഎംസിഎ പ്രസ്ഥാനത്തിന്റെ 181-ാമത് സ്ഥാപക ദിനം പുനലൂർ സബ് റീജിയന്റെ നേതൃത്വത്തിൽ പുനരർപ്പണ പ്രാർത്ഥനാ ദിനമായി ആചരിച്ചു. സബ് റീജൻതല ഉദ്ഘാടനം മണ്ണൂർ വൈ.എം.സി.എ.യിൽ നടന്നു. മുൻ സംസ്ഥാന ചെയർമാൻ അഡ്വ.ജോസഫ് ജോൺ ഉദ്ഘാടനം ചെയ്തു. ദേശീയ നിർവാഹക സമിതി മുൻഅംഗം കെ.ഒ. രാജുക്കുട്ടി സ്ഥാപക ദിനാചരണ സന്ദേശം നൽകി. ചെയർമാൻ ഡോ.ഏബ്രഹാം മാത്യു അധ്യക്ഷത വഹിച്ചു. മണ്ണൂർ വൈഎംസിഎ പ്രസിഡന്റ് ബിനു.കെ.ജോൺ, ജനറൽ കൺവീനർ ഷിബു.കെ.ജോർജ്,മുൻ സബ് റീജിയൻ ചെയർമാൻമാരായ കെ. ബാബുകുട്ടി, കെ.കെ.അലക്സാണ്ടർ,സി.പി.ശാമുവേൽ, സാനു ജോർജ്, കെ. ബേബി എന്നിവർ പ്രസംഗിച്ചു. 1844 ൽ സർ ജോർജ് വില്യംസാണ് ലണ്ടനിൽ ലോകത്തെ ഏറ്റവും വലിയ എക്യൂമെനിക്കൽ പ്രസ്ഥാനമായ വൈ.എം.സി.എ സ്ഥാപിച്ചത്. മേഖലയിലെ 20 ൽ പരം യൂണിറ്റുകളിൽ വിവിധ പരിപാടികളോടെ സ്ഥാപക ദിനം നാളെ 6/6/25 ന്‌ നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading