ഷാർജ സിറ്റി അസംബ്ലി ഓഫ് ഗോഡ് – സിൽവർ ജൂബിലി ലോഗോ പ്രകാശനവും, ജൂബിലി മീറ്റിങ്ങുകളുടെ പ്രവർത്തന ഉദ്ഘാടനവും

ഷാർജ: ഷാർജ സിറ്റി അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ സിൽവർ ജൂബിലിയുടെ ഭാഗമായി, ലോഗോ പ്രകാശനവും ഒരുവർഷം നീണ്ടുനിൽക്കുന്ന ആത്മീയ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനവും ജൂൺ 1-ാം തീയതി (ഞായർ) രാവിലെ 10:15ന് ആരാധനയോടുള്ള ബന്ധത്തിൽ, ഷാർജ വർഷിപ് സെന്റർ ചെയർമാൻ  റവ. ഡോക്ടർ വിൽസൺ ജോസഫ് നിർവഹിച്ചു. “ദൈവിക വിശ്വസ്തതയുടെ 25 വർഷങ്ങൾ” എന്ന പ്രമേയത്തിലാണ് സിൽവർ ജൂബിലി സംഘടിപ്പിക്കുന്നത്. യു.എ.ഇ സെക്ഷൻ പ്രസ് ബിറ്റർ പാസ്റ്റർ സിജു സ്കറിയ സന്നിഹിതനായിരുന്നു. സീനിയർ പാസ്റ്റർ ബെൻ വി. തോമസിന്റെ അധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ കമ്മിറ്റി അംഗങ്ങളായ ബിജു പോൾ, ബിനോയ് പുന്നൂസ്, ബിനു ബാബു, ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു. മലബാർ ഡിസ്റ്റിക് സൂപ്രണ്ട് റവ. ഡോക്ടർ വി.ടി എബ്രഹാം മുഖ്യ ആശംസ അറിയിച്ചു. സിൽവർ ജൂബിലിയുടെ ഭാഗമായി കുട്ടികൾക്കും യുവജനങ്ങൾക്കും മാതാപിതാക്കൾക്കുമായി ‘മൈ കംപാനിയൻ’ എന്ന ഏകദിന ക്യാമ്പ് ജൂൺ 7 ന് രാവിലെ 9 മണി മുതൽ വർഷിപ് സെന്റർ 2, 3,4 ഹോളുകളിൽ വച്ച് നടത്തപ്പെടും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading